‘ഇതൊരു പാൻ ഇന്ത്യൻ ചിത്രം’, റമ്പാൻ കേരളത്തിലും അമേരിക്കയിലും? മോഹൻലാൽ പറയുന്നു

ചെമ്പൻ വിനോദ് ജോസിന്റെ തിരക്കഥയിൽ ജോഷി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ റമ്പാനെ കുറിച്ച് സിനിമാ പൂജയ്ക്കിടെ മോഹൻലാൽ പറഞ്ഞ വാക്കുകൾ വൈറലാകുന്നു. റമ്പാൻ ഒരു പാൻ ഇന്ത്യൻ ചിത്രമാണെന്ന് മോഹൻലാൽ പറഞ്ഞു. അമേരിക്കയിലും കേരളത്തിലും നടക്കുന്ന കഥയിൽ മികച്ച ആക്ഷൻ സീനുകളടക്കം ഉണ്ടാകുമെന്നും, കഥ കേട്ടപ്പോൾ തന്നെ വലിയ എക്സൈറ്റ്മെന്റ് തോന്നിയിരുന്നെന്നും വേദിയിൽ വച്ച് മോഹൻലാൽ പറഞ്ഞു.

ALSO READ: രോഗം മാത്രമാണോ അൽഫോൺസ് പുത്രന്റെ പ്രശ്നം? ഒരേയൊരു സിനിമ കൊണ്ട് അത്ഭുതം കാണിച്ച മനുഷ്യനാണ് ഒറ്റ വാക്കിൽ എല്ലാം അവസാനിപ്പിച്ചത്

മോഹൻലാൽ പറഞ്ഞത്

ജോഷി സാറുമായി ഒരു സിനിമ ചെയ്യുക എന്നുള്ളത് വളരെ സന്തോഷമുള്ള ഒരു കാര്യമാണ്. ഒരുപാട് നല്ല സിനിമ അദ്ദേഹത്തിനൊപ്പം ചെയ്യാൻ എനിക്ക് സാധിച്ചു. ഇത് ഇന്ത്യയിൽ മാത്രം ചെയ്യേണ്ട ചിത്രമല്ല, വലിയ ഒരു സിനിമയാണ്, ആക്ഷനാണ് പ്രാധാന്യം. ഇതൊരു പാൻ ഇന്ത്യൻ ചിത്രമായി മാറും. ചെമ്പൻ ഈ ചിത്രത്തിന്റെ കഥ എന്നോട് പറഞ്ഞപ്പോൾ വലിയ എക്സൈറ്റ്മെന്റ് തോന്നി. ഒരു കയ്യിൽ ചുറ്റിക ഒരു കയ്യിൽ തോക്ക്. ഒന്ന് കേരളത്തിൽ ഒന്ന് യു എസിൽ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News