പഞ്ചാരക്കൊല്ലി കടുവാ ദൗത്യം; പ്രദേശങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചു

TIGER WAYANAD

പഞ്ചാരക്കൊല്ലി കടുവാ ദൗത്യത്തെ തുടർന്ന് കർഫ്യൂ പ്രഖ്യാപിച്ചു. രാവിലെ 6 മുതൽ 48 മണിക്കൂർ പഞ്ചാരക്കൊല്ലി , മേലേ ചിറക്കര, പിലാക്കാവ് മൂന്നു റോഡ് ഭാഗം, മണിയം കുന്ന് പ്രദേശങ്ങളിൽ ആണ് കർഫ്യൂ പ്രഖ്യാപിച്ചു.

ജനങ്ങൾ പുറത്തിറങ്ങരുത് എന്നും മുന്നറിയിപ്പ് ഉണ്ട്. പരീക്ഷകൾക്ക് പോകേണ്ട വിദ്യാർത്ഥികൾക്കായി വാഹന സൗകര്യം ഏർപ്പെടുത്തും.ഇതിനായി കൗൺസിലർമാരെ ബന്ധപ്പെടണം. കർഫ്യൂ ഏർപ്പെടുത്തിയിരിയ്ക്കുന്ന സ്ഥലങ്ങളിൽ സഞ്ചാര വിലക്ക് ഉണ്ട്.

also read: തിക്കോടിയിൽ കടലിൽ കുളിക്കാനിറങ്ങിയ 4 പേർ തിരയിൽപ്പെട്ട് മരിച്ചു

അതേസമയം വയനാടിന്‌ വേണ്ടി ആക്ഷൻ പ്ലാൻ തയാറാക്കുമെന്നും അതിനായി പിസിസിഎഫിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു . വയനാട്ടിൽ സ്ഥിരം 100 ക്യാമറകൾ സ്ഥാപിക്കും. ഏറ്റവും അത്യാവശ്യമായ ഏത്‌ നടപടിയും സ്വീകരിക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകിയതായും മന്ത്രി പറഞ്ഞു. പെരുന്തട്ടയിലെ കടുവയുടെ കാര്യത്തിലും തീരുമാനമെടുത്തിട്ടുണ്ട്. രാധയുടെ മരണം ദുഃഖകരണമെന്നും മന്ത്രി പറഞ്ഞു. കടുവയെ പിടികൂടാൻ വനം വകുപ്പ് നന്നായി ശ്രമിക്കുന്നുണ്ട്.

രാധയെ കൊന്ന കടുവ തന്നെയാണ് ആർആർടി ഉദ്യോഗസ്ഥനായ ജയസൂര്യയെ ആക്രമിച്ചതെന്നും മന്ത്രി സ്ഥിരീകരിച്ചു. നരഭോജി കടുവയായി പ്രഖ്യാപിച്ച് ഉടൻ ഉത്തരവ് ഇറങ്ങുമെന്നും വ്യക്തമാക്കി. അനുയോജ്യമായ സ്ഥലത്ത് വച്ച് വെടിവച്ച് കൊല്ലും. അടിക്കാടുകൾ ഉടൻ വെട്ടാനും തീരുമാനമായിട്ടുണ്ട്. നാട്ടിലെ അടിക്കാടുകൾ പഞ്ചായത്ത് തലത്തിൽ നീക്കണമെന്നും നിർദേശമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News