പശ്ചിമ ബംഗാളിലെ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പ്‌ ഇന്ന്

തൃണമൂൽ കോൺഗ്രസ്‌ അക്രമപരമ്പരയ്‌ക്കിടെ പശ്ചിമ ബംഗാളിലെ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പ്‌ ഇന്ന് . 3317 ഗ്രാമപഞ്ചായത്തുകളിലേക്കും 387 പഞ്ചായത്ത്‌ സമിതികളിലേക്കും 20 ജില്ലാ പരിഷത്തിലേക്കുമാണ് വോട്ടെടുപ്പ്. പരസ്യപ്രചാരണം വ്യാഴാഴ്‌ച വൈകിട്ട്‌ അവസാനിച്ചു. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് തദ്ദേശ തെരഞ്ഞെടുപ്പിന് കേന്ദ്ര സേനയെ വിന്യസിക്കേണ്ടിവന്നത്.

also read; സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചശേഷം ഇതുവരെ നാലു സിപിഐ എം പ്രവർത്തകർ ഉൾപ്പെടെ 12 പേർ കൊല്ലപ്പെട്ടു. നീതിപൂർവവുമായ തെരഞ്ഞെടുപ്പ്‌ ഉറപ്പാക്കാൻ സംസ്ഥാന പൊലീസിന്‌ കഴിയില്ലെന്ന്‌ വിലയിരുത്തി ഹൈക്കോടതിയാണ് 882 കമ്പനി കേന്ദ്രസേനയെ നിയോഗിക്കാൻ നിർദേശിച്ചത്.

ഇടതുമുന്നണി ഘടകകക്ഷികളും 2018നെ അപേക്ഷിച്ച്‌ കൂടുതൽ സീറ്റുകളിൽ മത്സരിക്കുന്നുണ്ട്‌. ഏകദേശം 54,000 സ്ഥാനാർഥികളാണ്‌ ഇടതുമുന്നണിയിൽനിന്ന്‌ ജനവിധി തേടുന്നത്‌. വലിയ ജനപങ്കാളിത്തമാണ് ഇടതുമുന്നണി പ്രചാരണവേദികളിൽ ദൃശ്യമാകുന്നത്‌.

also read; മീനച്ചിലാർ- മീനന്തറയാർ -കൊടുരാർ പുനർസംയോജന പദ്ധതി; വെള്ളപ്പൊക്ക ഭീഷണിയിൽ നിന്ന് കോട്ടയത്തിന് ആശ്വാസം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News