പന്നിയങ്കര ടോൾ പ്ലാസ; പ്രശ്നങ്ങൾ പരിഹരിക്കാൻ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേരും

പാലക്കാട് പന്നിയങ്കര ടോൾ പ്ലാസയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേരും. പ്രദേശവാസികളുടെ ടോൾ പിരിവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും സ്കൂൾ വാഹനങ്ങളുടെ സൗജന്യ യാത്രയും യോഗത്തിൽ ചർച്ചയാകും. ഈ മാസം ഒൻപതിനാണ് ഉന്നതതല യോഗം. നാഷണൽ ഹൈവേ അതോറിറ്റി ഉദ്യോഗസ്ഥരും ജനപ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും

വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാതയിലെ പന്നിയങ്കരയിൽ ടോൾ പ്ലാസ ആരംഭിച്ചത് മുതൽ പ്രശ്നങ്ങൾ നിലനിൽക്കുകയാണ്. പ്രദേശവാസികളുടെ ടോളും സ്കൂൾ വാഹനങ്ങളുടെയും നാല് ചക്ര ഓട്ടോറിക്ഷകളുടെയും സൗജന്യ യാത്രയുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങളും പരിഹരിക്കപ്പെട്ടില്ല. ഇതുമായി ബന്ധപ്പെട്ട് ഇന്നലെ കെ രാധാകൃഷ്ണൻ എംപിയുടെ നേതൃത്വത്തിൽ വിളിച്ചുചേർത്ത യോഗത്തിലാണ് ഉന്നതല യോഗം ചേരാൻ തീരുമാനമായത്. ടോൾ കമ്പിനികൾക്ക് അനുകൂലമായ നിയമമാണ് കേന്ദ്ര സർക്കാരിൻ്റേതെന്ന് കെ രാധാകൃഷ്ണൻ പറഞ്ഞു.

ALSO READ: വികസനത്തിന്റെ പുതിയ യുഗത്തിന് നാന്ദി കുറിക്കാൻ വിഴിഞ്ഞം; പോസ്റ്റ് പങ്കുവച്ച് മുഖ്യമന്ത്രി

ഈ മാസം ഒൻപതിന് പാലക്കാട് കലക്ടറേറ്റിലാണ് ഉന്നതതല യോഗം ചേരുക. ജനപ്രതിനിധികളും ജില്ലാ കളക്ടറും നാഷണൽ ഹൈവേ അതോറിറ്റി ഉന്നതല ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News