
പാലക്കാട് പന്നിയങ്കര ടോള്‍പ്ലാസയില്‍ പ്രദേശവാസികളില്‍ നിന്നും ടോള്‍ പിരിക്കില്ല. മാര്‍ച്ച് 15 വരെ നിലവിലെ സ്ഥിതി തുടരാനും കെ രാധാകൃഷ്ണന്‍ എം പി വിളിച്ച യോഗത്തിൽ തീരുമാനമായി. തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ സബ് കമ്മിറ്റി രൂപീകരിച്ചു.
പന്നിയങ്കരയില്‍ ടോള്‍ ആരംഭിച്ച കാലം മുതല്‍ പാലക്കാട് ജില്ലയിലെ വടക്കഞ്ചേരി, കിഴക്കഞ്ചേരി, വണ്ടാഴി, കണ്ണമ്പ്ര, പുതുക്കോട്, തൃശൂര്‍ ജില്ലയിലെ പാണഞ്ചേരി പഞ്ചായത്തുകളില്‍ ഉള്ളവര്‍ക്ക് യാത്ര സൗജന്യമാണ്. ഈ പഞ്ചായത്തുകളില്‍ ഉള്ളവര്‍ക്കും സ്‌കൂള്‍ വാഹനങ്ങള്‍ക്കും സൗജന്യ യാത്ര മാര്‍ച്ച് 15 വരെ തുടരാനാണ് തീരുമാനം.
Read Also: പാതിവില തട്ടിപ്പുകേസ്; ലാലി വിന്‍സെന്റിന്റെയും അനന്തു കൃഷ്ണന്റെയും അക്കൗണ്ടുകൾ ഇ ഡി മരവിപ്പിച്ചു
പാലക്കാട് ജില്ലാ കളക്ടര്‍ ജി പ്രിയങ്ക, എം എല്‍ എമാരായ പി പി സുമോദ്, കെ ഡി പ്രസേനന്‍, നാഷണല്‍ ഹൈവേ അതോറിറ്റിയുടെയും ടോള്‍ കമ്പനിയിലെയും ഉദ്യോഗസ്ഥര്‍, പൊലീസ് ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ജനകീയ സമര സമിതി, വ്യാപാരി വ്യവസായി, ഓട്ടോ ടാക്‌സി യൂണിയന്‍ എന്നിവരുടെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here