“എന്നെപ്പോലെ ഒരാള്‍ സ്ഥാനാര്‍ത്ഥിയായത് അധികപ്പറ്റാണോ ? ശശി തരൂരിന്റേത് അഹങ്കാരഭാഷ”: പന്ന്യന്‍ രവീന്ദ്രന്‍

ശശി തരൂര്‍ തനിക്കെതിരെ നടത്തിയത് അഹങ്കാരത്തിന്റെ ഭാഷയെന്ന് തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രന്‍. എനിക്കെതിരെ മത്സരിക്കാന്‍ ഇയാള്‍ ആരെന്നാണ് തരൂര്‍ ചോദിച്ചത്. അദ്ദേഹത്തിന് മുന്‍പേ പാര്‍ലമെന്റില്‍ എത്തിയ ആളാണ് താന്‍. വോട്ടര്‍മാരോട് ഉള്ള വെല്ലുവിളിയാണ് തരൂര്‍ നടത്തിയത്.    തെരഞ്ഞെടുപ്പില്‍ ഒരു നേതാവിനെതിരെയും വ്യക്തിപരമായി ആക്ഷേപം ഉന്നയിക്കുന്ന ആളല്ല താനെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.

ALSO READ: എല്‍ഡിഎഫ് അകമ്പടി വാഹനത്തില്‍ ആയുധമെന്ന ആരോപണം; പണിയായുധങ്ങളാണെന്ന് കെ രാധാകൃഷ്ണന്‍

പണത്തിന്റെ ചാക്ക് കണ്ടാല്‍ മയങ്ങുന്നതാണോ മാധ്യമ സ്വാതന്ത്ര്യം. രാജീവ് ചന്ദ്രശേഖരന്‍ വന്നശേഷം മാധ്യമങ്ങള്‍ ഒരു ഭാഗത്തേക്ക് തിരിഞ്ഞു. അവതാരകന്‍ തന്നെ ഒരു ഭാഗത്തേക്ക് ചരിയുന്നു.പത്ര പ്രവര്‍ത്തനത്തിന് ഇത് കളങ്കമാണ്. തന്റെ കൈയ്യില്‍ പണമില്ലാത്തതാണോ പ്രശ്‌നമെന്നും അദ്ദേഹം ചോദിച്ചു.

ALSO READ:  പാറാമ്പുഴ കൂട്ടക്കൊലപാതകം; പ്രതിയുടെ വധശിക്ഷ ഒഴിവാക്കി ഹൈക്കോടതി

മിക്കവാറും മാധ്യമങ്ങളും എല്‍ഡിഎഫിനെ തമസ്‌കരിച്ചു. വ്യക്തിപരമായ വേദനയല്ല. ഇത് എല്‍ഡിഎഫിന് എതിരെയുള്ള വെല്ലുവിളിയാണ്. കൊട്ടിക്കലാശത്തില്‍ പോലും മാധ്യമങ്ങള്‍ എല്‍ഡിഎഫി നെ തഴഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News