തലസ്ഥാനം പിടിക്കാൻ തയ്യാറെടുത്ത് പന്ന്യൻ രവീന്ദ്രൻ; ആദ്യഘട്ട തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചു

സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പൂര്‍ത്തിയായതോടെ മണ്ഡല പര്യടനത്തിലേക്ക് കടന്നിരിക്കുകയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി. തിരുവനന്തപുരം മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രന്‍ തന്റെ തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചു. മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിലെത്തി പൗരപ്രമുഖരെ കണ്ടു.

Also Read : ആഡംബരത്തിന്റെ അവസാനവാക്കോ..? ആനന്ദ് അംബാനിയുടെ പ്രീ വെഡിങ് ചടങ്ങുകൾ വിമർശിച്ച് സോഷ്യൽ മീഡിയ

സ്ഥാനാര്‍ത്ഥി പ്രഖ്യാപനം കഴിഞ്ഞതോടെ ആവേശത്തോടെയുള്ള തെരഞ്ഞെടുപ്പ് പ്രചരണമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയും സ്ഥാനാര്‍ത്ഥികളും നടത്തുന്നത്. തിരുവനന്തപുരം ലോകസഭാ മണ്ഡലം സ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രന്‍ മണ്ഡലത്തിലെ നെയ്യാറ്റിന്‍കര അടക്കമുള്ള കേന്ദ്രങ്ങളില്‍ എത്തി പൗര പ്രമുഖരെ നേരില്‍ കണ്ട് ആദ്യഘട്ട തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചു.

ഇന്ത്യയെ മതാധിപത്യ രാജ്യമാക്കി മാറ്റാനുള്ള ശ്രമമാണ് ബി ജെ പി സര്‍ക്കാര്‍ നടത്തുന്നതെന്നും, ഈ തെരഞ്ഞെടുപ്പ് ഇന്ത്യയുടെ ഭാവി നിശ്ചയിക്കുമെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. ലോകസഭ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റും ലക്ഷ്യമിട്ട് കൊണ്ടാണ് എല്‍ഡിഎഫ് മത്സരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News