പന്തീരങ്കാവ് ഗാര്‍ഹിക പീഡനം; അന്വേഷണ ചുമതല മാറ്റി

കോഴിക്കോട് പന്തീരങ്കാവില്‍ നവവധുവിന് ക്രൂര മര്‍ദനമേറ്റ സംഭവത്തില്‍ അന്വേഷണ ചുമതല മാറ്റി. എസ്‌ഐ, എസ്എച്ച്ഒ തല അന്വേഷണമാണ് മാറ്റിയത്. ഫറൂഖ് എസിപിക്ക് അന്വേഷണചുമതല നല്‍കാനാണ് നിര്‍ദേശം. എഡിജിപി എം ആര്‍ അജിത് കുമാര്‍ പൊലീസ് വീഴ്ചയില്‍ അന്വേഷണത്തിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. സിറ്റി പൊലീസ് കമ്മിഷണര്‍ പൊലീസ് നടപടി വീഴ്ച അന്വേഷിച്ചു റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.

ALSO READ: കാണാതായിട്ട് 26 വര്‍ഷം, കണ്ടെത്തിയത് അയല്‍വാസിയുടെ വീട്ടില്‍ തടവിലാക്കപ്പെട്ട നിലയില്‍; യുവാവിന്റെ ദുരിതം പുറത്തറിഞ്ഞതിങ്ങനെ!

പന്തീരങ്കാവിലെ ഭര്‍തൃവീട്ടില്‍ വെച്ച് പെണ്‍കുട്ടി ക്രൂരപീഡനത്തിനിരയായി എന്നാണ് കുടുംബത്തിന്റെ പരാതി. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് പെണ്‍കുട്ടിയെ ഭര്‍ത്താവ് രാഹുല്‍ മൊബൈല്‍ ചാര്‍ജറിന്റെ കേബിള്‍ ഉപയോഗിച്ച് കഴുത്തില്‍ മുറുക്കിയെന്നും ബെല്‍റ്റ് ഉപയോഗിച്ച് അടിച്ചുവെന്നും പരാതിയില്‍ പറയുന്നു. മര്‍ദനം ചൂണ്ടിക്കാട്ടി വധശ്രമത്തിന് കേസെടുക്കണം എന്ന് ആവശ്യപ്പെട്ട് പന്തീരങ്കാവ് പൊലീസിലാണ് കുടുംബം പരാതി നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News