
വാഗമണ്ണില്‍ 3500 അടി ഉയരത്തില്‍ പാരാഗ്ലൈഡിങ് ചെയ്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഗ്രേറ്റ് എക്‌സ്പീരിയന്‍സ് എന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്. താഴേക്ക് നല്ല വ്യൂ ഉണ്ട്. ധാരാളം സഞ്ചാരികള്‍ക്ക് ഇവിടേക്ക് വരാനും ആസ്വദിക്കാനും സാധിക്കും.
ഏറെ കാലമായി പാരാഗ്ലൈഡിങ് എക്‌സ്പീരിയന്‍സ് ചെയ്യാന്‍ ആഗ്രഹിച്ചിരുന്നു. ഇപ്പോഴാണ് സമയം കിട്ടിയത്. ഇടുക്കീന്ന് കേറിയതാ, അപ്പുറത്ത് എറണാകുളവും കോട്ടയവുമാണ്. ധൈര്യമുള്ളവര്‍ മാത്രമേ ഇതിന് തുനിയാകൂവെന്ന് അഭ്യര്‍ഥിക്കുന്നു. കൂടെയുള്ള ആള്‍ മിഥുനാണെന്നും മന്ത്രി റിയാസ് പരിചയപ്പെടുത്തി.
Read Also: ഹരിതകേരളം മിഷൻ പരിസ്ഥിതിസംഗമം 24 ന്; മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും
‘3500 അടി ഉയരത്തില്‍ പറന്നു’ എന്ന് എഴുതി കുറച്ച് മുന്‍പ് പോസ്റ്റ് ചെയ്ത വീഡിയോ കണ്ട് പല സുഹൃത്തുക്കളും ആകാശത്ത് പറന്നുകൊണ്ടിരിക്കുമ്പോഴുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുമോ എന്ന് ചോദിച്ചിരുന്നു. ആകാശത്ത് പറന്നുകൊണ്ടിരിക്കുമ്പോള്‍ ചില അനുഭവങ്ങള്‍ നിങ്ങളുമായി പങ്കുവെക്കുന്ന വീഡിയോ ഇതാ എന്ന് പറഞ്ഞ് പങ്കുവെച്ച ദൃശ്യത്തിലാണ് ഇക്കാര്യങ്ങള്‍ അദ്ദേഹം പറഞ്ഞത്. വീഡിയോ കാണാം:

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here