
നാല് തവണ ലോകകപ്പ് കിരീടം ഉയർത്തിയിട്ടുള്ള ജർമനിയെ തകർത്ത് ലോകകപ്പിന്റെ പ്രീ ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടിയതിന്റെ ആവേശത്തിലാണ് പരാഗ്വേ ജനതയും താരങ്ങളും. ജർമനിക്കെതിരായ മത്സരത്തിന് മുൻപ് വരെ ലോകകപ്പിന്റെ നോക്ക് ഔട്ട് ഘട്ടത്തിൽ ഒരു ഗോൾ പോലും അടിക്കാൻ സാധിച്ചിട്ടില്ലാത്ത ടീം പെനാൽറ്റി ഷൂട്ട് ഔട്ടിലൂടെയാണ് ജർമനിയെ 1(4)-1(3) എന്ന മാർജിനിൽ മടക്കി അയച്ചു.
വിജയയത്തിനു പിന്നാലെ രാജ്യത്ത് ചൊവ്വാഴ്ച പ്രസിഡന്റ് സാന്റിയാഗോ പെന പൊതു അവധി ആയി പ്രഖ്യാപിച്ചു എന്നത് ഈ വിജയം ലാറ്റിൻ അമേരിക്കൻ രാജ്യത്തിന് എത്ര വിലപ്പെട്ടതായിരുന്നു എന്ന കാട്ടിത്തരുന്നു. ഈ വിജയം പരാഗ്വേയ്ക്ക് വലിയ നേട്ടങ്ങൾ കൈവരിക്കാൻ കഴിയുമെന്ന് തെളിയിക്കുന്നു എന്നാണ് ടീമിന്റെ വിജയത്തിൽ നിർണ്ണായക പങ്കു വഹിച്ച ഗോൾ കീപ്പർ ഒർലാന്റോ ഗിൽ മത്സരഫലത്തെ പറ്റി പ്രതികരിച്ചത്.
അർജന്റീനിയൻ ക്ലബ്ബായ സാൻ ലോറെൻസോയ്ക്ക് വേണ്ടി കളിക്കുന്ന 6 അടി 6 ഉയരമുള്ള ഗിൽ ജര്മനിക്കെതിരെ രണ്ടു പെനാൽറ്റി ഷോട്ടുകൾ തടഞ്ഞിരുന്നു. നേരത്തെ തുർക്കി, ഓസ്ട്രേലിയ എന്നിവർക്കെതിരെ നടന്ന ഗ്രൂപ്പ് മത്സരങ്ങളിൽ ടീം ഗോൾ വഴങ്ങാതിരുന്നതിന്റയും കാരണക്കാരൻ മറ്റാരുമായിരുന്നില്ല. മത്സരത്തിൽ തുടർച്ചയായി ആക്രമിച്ച ജർമൻ പട മത്സരത്തിന്റെ മൂന്നിൽ രണ്ട് സമയവും പന്ത് നിയന്ത്രിക്കുകയും 21 തവണ ഗോൾ ലക്ഷ്യമാക്കി ഷോട്ടുകൾ പായിക്കുകയും ചെയ്തു. പകരം പരാഗ്വേ തൊടുത്തത് ഏഴു സെറ്റുകൾ മാത്രമാണ്. “കളിയുടെ 120-ാം മിനിറ്റ് വരെ ഞങ്ങൾക്ക് പിടിച്ചുനിൽക്കാൻ കഴിഞ്ഞു, പിന്നെ ഷൂട്ടൗട്ടിൽ ഭാഗ്യം ഞങ്ങളുടെ ഭാഗത്തായിരുന്നു.” ഗില് കൂട്ടിച്ചേർത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

