പറവൂര്‍ നഗരസഭാ സെക്രട്ടറിയെ വി ഡി സതീശന്‍ ഭീഷണിപ്പെടുത്തിയ സംഭവം ജനാധിപത്യ വിരുദ്ധം: മന്ത്രി എം ബി രാജേഷ്

പറവൂര്‍ നഗരസഭാ കൗണ്‍സില്‍ ഏകകണ്ഠമായി എടുത്ത തീരുമാനം നടപ്പിലാക്കിയതിന് പറവൂര്‍ നഗരസഭാ സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയ പ്രതിപക്ഷനേതാവിന്റെ നടപടി നിയമവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമാണെന്ന് മന്ത്രി എം ബി രാജേഷ്. പ്രതിപക്ഷനേതാവിന്റെ ഈ ഭീഷണിക്കെതിരെ ജനാധിപത്യ ബോധമുള്ള എല്ലാവരും രംഗത്തുവരണമെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

Also Read; നരേന്ദ്രമോദിക്കെതിരായ അപശകുന പരാമര്‍ശം; രാഹുല്‍ ഗാന്ധിക്ക് നോട്ടീസ്

കുറിപ്പ്

പറവൂര്‍ നഗരസഭാ കൗണ്‍സില്‍ ഏകകണ്ഠമായി എടുത്ത തീരുമാനം നടപ്പിലാക്കിയതിന് പറവൂര്‍ നഗരസഭാ സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയ പ്രതിപക്ഷനേതാവിന്റെ നടപടി നിയമവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമാണ്. പറവൂര്‍ നഗരസഭാ സെക്രട്ടറി നിയമാനുസൃതം മാത്രമാണ് പ്രവര്‍ത്തിച്ചത്. നവകേരള സദസിന് പണം നല്‍കാന്‍ കൗണ്‍സില്‍ ഏകകണ്ഠമായി എടുത്ത തീരുമാനം നടപ്പാക്കാനുള്ള ഉത്തരവാദിത്തം നിര്‍വഹിക്കുക മാത്രമാണ് സെക്രട്ടറി ചെയ്തത്. ഒരിക്കല്‍ തീരുമാനമെടുക്കുകയും പിന്നീട് രാഷ്ട്രീയ ലക്ഷ്യത്തോടെ അത് പിന്‍വലിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നത് ജനാധിപത്യ വിരുദ്ധമായ നടപടിയാണ്. ഭീഷണിക്കും സമ്മര്‍ദ്ദത്തിനും വഴങ്ങി നിയമാനുസൃതമുള്ള ഉത്തരവാദിത്തം സെക്രട്ടറിക്ക് നിറവേറ്റാതിരിക്കാനാകില്ല. പ്രതിപക്ഷ നേതാവിന്റെ സ്ഥാനം വഹിക്കുന്ന ഉത്തരവാദിത്തപ്പെട്ട ഒരാള്‍ നിയമാനുസൃതം പ്രവര്‍ത്തിച്ച ഒരു ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി തീരുമാനം മാറ്റിക്കാന്‍ ശ്രമിക്കുന്നത് വളരെ ഗൗരവമുള്ള കാര്യമാണ്. പ്രതിപക്ഷനേതാവിന്റെ ഈ ഭീഷണിക്കെതിരെ ജനാധിപത്യ ബോധമുള്ള എല്ലാവരും രംഗത്തുവരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News