പരവൂർ പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തക്കേസ് : വിചാരണ നടപടികൾ 2026 ഫെബ്രുവരിയിലേയ്ക്ക് മാറ്റി; പ്രതിക്കെതിരെ വീണ്ടും വാറണ്ട്

Paravur Puttingal Temple explosion

110 പേരുടെ മരണത്തിനിടയാക്കിയ പരവൂർ പുറ്റിംഗൽ ദേവീക്ഷേത്ര സ്ഫോടനക്കേസിന്റെ വിചാരണ നടപടികൾ നീളുന്നു. കൊല്ലം നാലാം അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി ജഡ്ജി ശ്രീ. എം.സി ആന്റണി മുമ്പാകെ പരിഗണിച്ച കേസ്, തുടർ നടപടികൾക്കായി 2026 ഫെബ്രുവരി 28-ലേയ്ക്ക് മാറ്റി. 2016 ഏപ്രിൽ 9-നാണ് കേരളത്തെ നടുക്കിയ പുറ്റിംഗൽ വെടിക്കെട്ട് ദുരന്തം നടക്കുന്നത്.

മത്സരകമ്പത്തിനിടെയുണ്ടായ ശക്തമായ സ്ഫോടനത്തിൽ 110 പേർ കൊല്ലപ്പെടുകയും 656 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ദുരന്തത്തിൽ 358 വീടുകൾക്ക് നാശനഷ്ടങ്ങൾ സംഭവിച്ചു. ഏകദേശം രണ്ട് കോടി അൻപത്തി എട്ട് ലക്ഷം രൂപയുടെ ആകെ നഷ്ടവും കെ.എസ്.ഇ.ബിക്ക് 88,000 രൂപയുടെ നഷ്ടവും ഉണ്ടായതായി കൊല്ലം ക്രൈംബ്രാഞ്ച് പൊലീസ് സമർപ്പിച്ച ചാർജ്ജ് ഷീറ്റിൽ പറയുന്നു.

Also read: എന്തുവന്നാലും സത്യം പറയരുത്, വസ്തുത സമ്മതിക്കുകയും ചെയ്യരുത് കേട്ടോ സതീശാ

ആകെ 59 പ്രതികളുള്ള ഈ കേസിൽ (S.C.No. 1734/2023) ഇതിനകം 15 പേർ മരണപ്പെട്ടു. കേസിലെ മുപ്പതാം പ്രതിയായ അടൂർ ഏറത്ത് വില്ലേജിൽ രാജ്ഭവൻ വീട്ടിൽ അനുരാജ് (അനു) എന്ന പ്രതിക്കെതിരെ കോടതി വീണ്ടും വാറണ്ട് പുറപ്പെടുവിച്ചു. ഇയാൾ പിടികിട്ടാപ്പുള്ളിയായി തുടരുകയാണ്. കേസിൽ ആകെ 1417 സാക്ഷികളെയും 1611 രേഖകളെയും 376 തൊണ്ടിമുതലുകളുമാണ് തെളിവായി കോടതിയിൽ ഹാജരാക്കിയിട്ടുള്ളത്. എന്നാൽ അന്വേഷണ സമയത്ത് ശേഖരിച്ചതും ഇതുവരെ കോടതിയിൽ ഹാജരാക്കാത്തതുമായ വിവരങ്ങൾ പ്രത്യേകം പട്ടികയായി സമർപ്പിക്കാൻ പ്രതിഭാഗം അഭിഭാഷകർ ആവശ്യപ്പെട്ടിരുന്നു.

Also read: കോഴിക്കോട് വാഷും വാറ്റുപകരണങ്ങളുമായി മധ്യവയസ്കൻ പിടിയിൽ

നൂറുകണക്കിന് വോളിയം വരുന്ന ഈ രേഖകൾ പരിശോധിച്ച് തിട്ടപ്പെടുത്തി ഹാജരാക്കാൻ പ്രോസിക്യൂഷൻ കൂടുതൽ സമയം ആവശ്യപ്പെട്ടിരുന്നു. മുൻ അന്വേഷണ ഉദ്യോഗസ്ഥർ പലരും സർവീസിൽ നിന്നും വിരമിച്ചവരും ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവരുമായതിനാലാണ് ഈ കാലതാമസം നേരിടുന്നത്. ഇത് പരിഗണിച്ച് രേഖകൾ തയ്യാറാക്കാൻ ഡി.ജി.പി പ്രത്യേക ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർമാരായ അഡ്വക്കേറ്റ് കെ.പി. ജബ്ബാർ, അഡ്വക്കേറ്റ് അമ്പിളി ജബ്ബാർ എന്നിവർ ഹാജരായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News