പാലക്കാട് 14കാരി തൂങ്ങി മരിച്ച സംഭവം: സ്‌കൂളിനെതിരെ ആരോപണവുമായി ബന്ധുക്കള്‍

vellimadukunnu-observation-home

പാലക്കാട് തച്ചനാട്ടുകര 14 വയസുകാരി തൂങ്ങി മരിച്ച സംഭവത്തില്‍ സ്‌കൂളിനെതിരെ ആരോപണവുമായി ബന്ധുക്കള്‍. ഒന്‍പതാം ക്ലാസുകാരി ആശിര്‍നന്ദ തൂങ്ങി മരിക്കാന്‍ കാരണം സ്‌കൂളിലെ മാനസിക പീഡനമെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

Also Read : വെടിനിര്‍ത്തല്‍ യാഥാര്‍ഥ്യമായതോടെ ഇറാന്‍ സാധാരണ നിലയിലേക്ക്, പശ്ചിമേഷ്യയില്‍ സംഘര്‍ഷ ഭീതി ഒഴിയുന്നു

മാര്‍ക്ക് കുറഞ്ഞപ്പോള്‍ ക്ലാസ് മാറ്റിയിരുത്തി. ഇതില്‍ ആശിര്‍നന്ദക്ക് മനോവിഷമം ഉണ്ടായിരുന്നതായും കുട്ടിയുടെ അച്ഛനും അമ്മയും പറഞ്ഞു. ശ്രീകൃഷ്ണപുരം സെന്റ് ഡൊമനിക്ക് സ്‌കൂളിനെതിരാണ് ആരോപണം. ശ്രീകൃഷ്ണപുരം സെൻ്റ് ഡൊമനിക്ക് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയാണ് ആശിര്‍നന്ദ.

Also Read : ജനാധിപത്യത്തെയും പൗരസ്വാതന്ത്ര്യത്തെയും സ്വേച്ഛാധിപത്യ പ്രവണതകള്‍ക്കെതിരെ ജാഗ്രതയോടെ സംരക്ഷിക്കേണ്ടതിന്റെ ഓര്‍മ്മപ്പെടുത്തലാണ് അടിയന്തരാവസ്ഥ: ഡോ. ജോൺ ബ്രിട്ടാസ് എം പി

തച്ചനാട്ടുകര പാലോട് ചോളോട് ചെങ്ങളക്കുഴിയിൽ ആശിർ നന്ദ (14)യെയാണ് ഇന്നലെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Pothys

Latest News