അധ്യാപകരുടെ സ്വകാര്യ ട്യൂഷനെതിരെ പരാതിയുമായി രക്ഷിതാക്കൾ

അധ്യാപകർ നടത്തുന്ന സ്വകാര്യ ട്യൂഷനുകൾക്കെതിരെ പരാതിയുമായി രക്ഷിതാക്കൾ. ഒമാനിലെ ഇന്ത്യൻ സ്‌കൂളുകളിനെതിരെയാണ് രക്ഷിതാക്കൾ രംഗത്ത് വന്നത്. ചില അധ്യാപകര്‍ നടത്തുന്ന അനിയന്ത്രിതമായ സ്വകാര്യ ട്യൂഷൻ സ്‌കൂളിന്റെ വിദ്യാഭ്യാസ നിലവാരത്തെ ദോഷകരമായി ബാധിക്കുന്നതായി രക്ഷിതാക്കൾ പറയുന്നു.

ALSO READ: ദില്ലിയിൽ കൈരളി വാർത്താ സംഘത്തെ ആക്രമിച്ചതിൽ തിരുവനന്തപുരം പ്രസ് ക്ലബ് പ്രതിഷേധിച്ചു

ഒമാനിലെ ഇന്ത്യൻ സ്‌കൂളുകളിലെ അധ്യാപകർക്ക് സ്വകാര്യ ട്യൂഷൻ നൽകുന്നതിന് ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡിന്റെ കർശന വിലക്കുള്ള സാഹചര്യത്തിലാണ് ഇത്തരം സംഭവം . അധ്യാപകരുടെ സ്വകാര്യ ട്യൂഷനെതിരെ രക്ഷിതാക്കൾ ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡിന് പരാതിയിൽ നൽകി. അതേസമയം ചില വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്‌കൂൾ സമയത്തിന് ശേഷവും സൗജന്യമായി വിദ്യാർഥികൾക്ക് പഠനത്തിന് നേരത്തെ അവസരം ഒരുക്കിയിരുന്നു. ഇത് തുടരണമെന്നും രക്ഷിതാക്കൾ ആവശ്യപ്പെടുന്നുണ്ട്.

ALSO READ: ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് സഹോദരിമാര്‍ മരിച്ച സംഭവം കൊലപാതകം;കുറ്റം സമ്മതിച്ച് പ്രതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News