തമിഴ്‌നാട് തിരുപ്പൂരിൽ ഒരു കുടുംബത്തിലെ മൂന്നുപേരെ അജ്ഞാതര്‍ വെട്ടിക്കൊലപ്പെടുത്തി. തിരുപ്പൂര്‍ ജില്ലയിലെ അഴകുമല പഞ്ചായത്ത് സെമലൈഗൗണ്ടന്‍പാളയം ഗ്രാമത്തിലാണ് സംഭവം. കര്‍ഷക ദമ്പതിമാരായ സി. ദേവശിഖാമണി (78), ഡി. അലമേലു (75) എന്നിവരും അവരുടെ മകൻ ഡി. സെന്തില്‍കുമാര്‍ (46) എന്നിവരാണ് കൊല്ലപ്പെട്ടത്. അതേസമയം, അലമേലു ധരിച്ചിരുന്ന ആഭരണങ്ങള്‍ കാണാതായി.
Also Read; പെരുമ്പാവൂരില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി
ദേവശിഖാമണിയെ വീടിനു പുറത്തും, മറ്റു രണ്ടുപേരെ വീടിനുള്ളിലുമാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ പ്രദേശവാസി ഇത് കാണുകയും, അവിനാശിപ്പാളയം പൊലീസിൽ വിവരം അറിയിക്കുകയുമായിരുന്നു. പൊലീസെത്തി നടത്തിയ പരിശോധനയിൽ മൂന്ന് പേരുടെയും ശരീരത്തിൽ മാരക മുറിവുകൾ ഉണ്ടായിരുന്നതായി കണ്ടെത്തി. വീടിനുള്ളിലെ അലമാര തുറന്നുകിടക്കുകയും, സാധനങ്ങള്‍ ചിതറിക്കിടക്കുകയുമായിരുന്നു.
തിരുപ്പൂര്‍ പൊലീസ് കമ്മിഷണറും ഐജിയുമായ എസ് ലക്ഷ്മിയും പശ്ചിമമേഖല ഐജി സെന്തില്‍ കുമാറും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. ഫോറൻസിക് വിരലടയാളവിദഗ്ധരും പൊലീസ് നായയും പരിശോധനക്കായി സ്ഥലത്തെത്തിയിരുന്നു. മൂന്ന് മൃതദേഹങ്ങളും പോസ്റ്റ്മോര്‍ട്ടത്തിനായി തിരുപ്പൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി. സംഭവത്തിൽ അഞ്ച് പ്രത്യേകസംഘങ്ങള്‍ രൂപവത്കരിച്ച് അന്വേഷണം നടക്കും.
Also Read; എരഞ്ഞിപ്പാലത്ത് ലോഡ്ജിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; പ്രതി പിടിയിൽ
20 ഏക്കര്‍ വിസ്തൃതിയുള്ള കൃഷിത്തോട്ടത്തിലെ വീട്ടിലായിരുന്നു ദേവശിഖാമണിയും കുടുംബവും താമസിച്ചിരുന്നത്. മകനായ സെന്തില്‍കുമാര്‍ കോയമ്പത്തൂരില്‍ ഐടി മേഖലയിലാണ് ജോലി ചെയ്യുന്നത്. കോയമ്പത്തൂരില്‍ താമസമാക്കിയ സെന്തില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാൻ വേണ്ടി തിരുപ്പൂരിലേക്കു വന്നതായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here