പരിനീതി ചോപ്ര തന്റെ “പെൺ സംഘവുമായി” മാലിദ്വീപിൽ; ഹണിമൂണിനെ കുറിച്ച് ചോദിച്ച് ആരാധകർ

ഏറെ ആരാധക ശ്രദ്ധ പിടിച്ചുപറ്റിയ വിവാഹമായിരുന്നു ബോളിവുഡ് താരം പരിനീതി ചോപ്രയുടെയും ഭർത്താവും രാജ്യ സഭ എം പിയുമായ രാഘവ് ഛദ്ദയുടെയും. താരങ്ങളുടെ വാർത്തകൾക്കായി എന്നും ആരാധകരും മറ്റും കാത്തിരിക്കാറുണ്ട്. അങ്ങനെയിരിക്കെ ആണ് നവദമ്പതികളുടെ ഹണിമൂണിന് പകരം, നടി തന്റെ “പെൺ സംഘവുമായി” മാലിദ്വീപിലേക്ക് ഒരു യാത്ര പോയത്.

ALSO READ: ഗാസയില്‍ എല്ലാം ദിവസവും നാലു മണിക്കൂര്‍ വെടി നിര്‍ത്തല്‍

അമ്മയും അമ്മായിയമ്മയും ഉൾപ്പെടുന്ന പെണ്‍പടയുമായി യാത്രയ്‌ക്ക് പോകുമ്പോഴാണ് ഏറ്റവും രസകരമായ അനുഭവങ്ങൾ ഉണ്ടാവുകയെന്ന് പരിനീതി ചോപ്ര പറയുന്നു. ഗേൾസ് ട്രിപ്പുകൾ വലിയ രീതിയിൽ പ്രായഭേദമന്യേ സ്ത്രീകൾ ഏറ്റെടുക്കുന്ന ഒരു കാലമാണിത്. ഗേൾസ് ട്രിപ്പ് എന്ന ഹാഷ്‌ടാഗ് നൽകി കൊണ്ട് പരിനീതി തന്നെയാണ്‌ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.

ALSO READ: ‘രാജകീയം കേരളം’ ഐ ലീഗിൽ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് രണ്ടാം ജയം

സെപ്റ്റംബർ 24ന് രാജസ്ഥാൻ ഉദയ്പുർ ലീല പാലസ് ഹോട്ടലിൽ വെച്ചാണ്‌ പരിനീതിയും എഎപി നേതാവ് രാഘവ് ഛദ്ദയും വിവാഹിതരായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News