
യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം നിലനിർത്തി പാരീസ് സെയിന്റ്-ജർമെയിൻ (പി എസ് ജി ). ചരിത്രമുറങ്ങുന്ന ബുഡാപെസ്റ്റിലെ പുസ്കാസ് അരീനയിൽ നടന്ന ആവേശകരമായ പോരാട്ടത്തിൽ പെനാൽറ്റി ഷൂട്ട് ഔട്ടിൽ മൂന്നിനെതിരെ നാല് ഗോളുകൾക്ക് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ജേതാക്കളായ ആഴ്‌സണലിനെ മറികടന്നാണ് ഫ്രഞ്ച് ടീം കിരീടം നിലനിർത്തിയത്.മുഴുവൻ സമയത്ത് ഇരു ടീമുകളും ഓരോ ഗോൾ വീതം നേടിയിരുന്നു.
മത്സരത്തിൽ ആദ്യം ലീഡ് നേടിയത് ആഴ്‌സണലായിരുന്നു. കായ് ഹാവർട്സ് അഞ്ചാം മിനുട്ടിൽ നേടിയ ഗോൾ പിഎസ്ജി താരങ്ങളെ ഞെട്ടിച്ചുകളഞ്ഞു. തുടർന്ന് പി എസ് ജിയുടെ തുടരെ തുടരെ ഉള്ള ആക്രമണങ്ങളെ ആഴ്സണൽ പ്രതിരോധനിര ഏറെ നേരം ചെറുത്തു.
എന്നാൽ രണ്ടാം പകുതിയിൽ പിഎസ്ജി തിരിച്ചടിച്ചു. 64ആം മിനുട്ടിൽ , ക്രിസ്റ്റ്യൻ മോസ്‌ക്വേര ക്വിച്ച ക്വാറാറ്റ്‌സ്‌ഖേലിയക്കെതിരേ ബോക്സിനുള്ളിൽ ചെയ്ത ഫൗളിനെ തുടർന്ന് ലഭിച്ച പെനാൽറ്റി ഉസ്മാൻ ഡെംബെലെ വലയിലെത്തിച്ചു. ഇതോടെ മത്സരം അധിക സമയത്തിലേക്ക് നീങ്ങി. അധിക സമയത്തും ഫലം ലഭിക്കാത്തതോടെ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുക ആയിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

