
പാരിയത്ത് കാവിൽ നടന്ന കുടിയൊഴിപ്പിക്കൽ ‘കർണാടക മോഡൽ’ ആണെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ. സി പി ഐ എം ജനങ്ങൾക്കൊപ്പം ചേർന്ന് നിന്ന് പ്രതിരോധിക്കുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. പൊലീസ് ബലം ഉപയോഗിച്ച് ഒഴിപ്പിക്കാൻ ശ്രമിച്ചു. വലിയ ചെറുത്തുനിൽപ്പാണ് നടക്കുന്നത്. ബെംഗളൂരുവിനടുത്ത് നടന്നത് പോലെ വലിയ കടന്നുകയറ്റമാണ് എറണാകുളത്ത് നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ജനങ്ങൾ ശക്തമായി പ്രതിരോധിക്കും. ശക്തമായ ജനകീയ പ്രക്ഷോഭം മുന്നോട്ടു വരും.സി പി ഐ എം ജനങ്ങൾക്കൊപ്പം ചേർന്ന് നിന്ന് പ്രതിരോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കെ റെയിൽ പദ്ധതി നിർത്തലാക്കിയതിനെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. നേരത്തെ തന്നെ വഴിക്ക് വച്ച് നിർത്തി പോയ പദ്ധതിയാണിത്. കേന്ദ്ര സർക്കാർ അനുമതി ലഭിച്ചില്ല. പ്രതിപക്ഷ പാർട്ടികൾ അന്ന് ശക്തമായി എതിർത്തിരുന്നു. കേരളത്തിന്റെ വളർച്ച 25 വർഷങ്ങൾക്കപ്പുറം കണ്ട് മുന്നോട്ടുവച്ച വികസന പദ്ധതി നിന്നു പോകുകയാണെന്ന് അദ്ദേഹം പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

