
പാരിയത്തുകാവ് കുടിയൊഴിപ്പിക്കലിൽ പൊലീസ് നടപടികള്‍ക്കുള്ള സാവകാശം ഈ മാസം 16 വരെ നീട്ടി. റൂറല്‍ എസ്പിയുടെ അപേക്ഷയിലാണ് സിംഗിള്‍ ബെഞ്ച് നടപടി. ഈ മാസം 9 വരെ നല്‍കിയ സാവകാശം ഒരാഴ്ച കൂടി നീട്ടി. അതുവരെ പെരുമ്പാവൂര്‍ മുന്‍സിഫ് കോടതി മറ്റ് ഉത്തരവിറക്കരുതെന്ന് ഹൈക്കോടതി.
പാരിയത്ത് കാവ് കുടിയൊഴിപ്പിക്കലിൽ പൊലീസ് നരനായാട്ട് നടത്തിയതിനെ തുടർന്ന് സിപിഐഎം വിഷയത്തിൽ ഇടപെട്ടിരുന്നു. എന്നാൽ വിഷയത്തിൽ കോൺഗ്രസ് സർക്കാർ മൗനം പാലിക്കുകയായിരുന്നു. സിപിഐഎമ്മിന്റെ നേതൃത്വത്തിലുള്ള പ്രക്ഷോഭം ശക്തമായതിനെ തുടർന്നാണ് കോൺഗ്രസ് വിഷയത്തിൽ ഇടപെടൽ നടത്താൻ പോലും തയ്യാറായത്.
പൊലീസ് അതിക്രമത്തിൽ സ്ത്രീകൾക്ക് ഉൾപ്പെടെ മർദ്ദനം ഏറ്റിരുന്നു. ലാത്തികൊണ്ട് തലയ്ക്ക് ഉൾപ്പെടെ അടിയേറ്റതായി പ്രദേശവാസികൾ മാധ്യമങ്ങളോട് പറഞ്ഞു. പ്രായമായവരെ പൊലീസ് ചവിട്ടിക്കൂട്ടിയതായും ബലമായി സമരക്കാരെ മാറ്റാൻ ശ്രമിച്ചതായും പ്രദേശവാസികൾ പറഞ്ഞു. പാരിയത്ത് കാവ് പട്ടികജാതി ഉന്നതി കുടിയൊഴിപ്പിക്കൽ നടപടിയ്ക്കായി പ്രദേശത്ത് വൻ പൊലീസ് സന്നാഹം രാവിലെ തന്നെ സജ്ജമായിരുന്നു. അഭിഭാഷക കമ്മീഷൻ അഡ്വക്കേറ്റ് ജയപാലിൻ്റെ നേതൃത്വത്തിലായിരുന്നു നടപടി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

