
പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം പുരോഗമിക്കുന്നു. മണ്ഡല പുനര്‍ നിര്‍ണയം, കര്‍ഷക പ്രശ്‌നം, സ്റ്റാര്‍ലിങ്ക് ഉള്‍പ്പടെ വിവിധ വിഷയങ്ങള്‍ പ്രതിപക്ഷം ഇന്നും അടിയന്തര പ്രമേയ നോട്ടീസ് ആയി കൊണ്ടുവരും. മണ്ഡല പുനര്‍നിര്‍ണയ നീക്കത്തിനെതിരായ പ്രതിഷേധം ഡിഎംകെ എംപിമാര്‍ ഇന്നും ഉന്നയിക്കും.
ആഭ്യന്തരമന്ത്രാലയ ചര്‍ച്ചകളാണ് രാജ്യസഭയില്‍ നടക്കുന്നത്. കേന്ദ്ര അന്വേഷണ ഏജന്‍സികളെ .ഉപയോഗിച്ചുള്ള കേന്ദ്രസര്‍ക്കാരിന്റെ വേട്ടയാടല്‍ ആകും പ്രതിപക്ഷം ചര്‍ച്ചയില്‍ ഉയര്‍ത്തുക. ലോക്‌സഭയില്‍ 2025-26 ലെ ജല്‍ശക്തി മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള ഗ്രാന്റുകളും കൃഷി, കര്‍ഷകക്ഷേമ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള ഗ്രാന്റുകള്‍ക്കുള്ള ചര്‍ച്ചയും വോട്ടെടുപ്പും നടക്കും.
അതേസമയം കഴിഞ്ഞ ദിവസം മണ്ഡല പുനര്‍ നിര്‍ണയ നീക്കത്തിനെതിരായ പ്രതിഷേധത്തില്‍ പാര്‍ലമെന്റ് സ്തംഭിച്ചു. ഡി എം കെ എം പിമാര്‍ പാര്‍ലമെന്റിന് അകത്തും പുറത്തും പ്രതിഷേധം തീര്‍ത്തു. ഡിലിമിറ്റേഷനെതിരായ മുദ്രാവാക്യം എഴുതിയ ടീ ഷര്‍ട്ട് ധരിച്ചായിരുന്നു പാര്‍ലമെന്റിനുളളില്‍ ഡി എം കെ. എം പിമാരുടെ പ്രതിഷേധം. എന്നാല്‍ ചട്ടലംഘനമാണ് എം പിമാര്‍ നടത്തിയതെന്നാരോപിച്ച സഭാധ്യക്ഷന്മാര്‍ നടപടികള്‍ നിര്‍ത്തിവയ്ക്കുകയായിരുന്നു.
പുനര്‍ നിര്‍ണയത്തിനെതിരെ തമിഴ്നാട് പൊരുതും എന്ന മുദ്രാവാക്യം ഉയര്‍ത്തിയായിരുന്നു ഡി എം കെ പ്രതിഷേധം. മുദ്രാവാക്യങ്ങള്‍ പ്രിന്റ് ചെയ്ത ടീ ഷര്‍ട്ട് ധരിച്ചാണ് ഡി എം കെ എം പിമാര്‍ രാജ്യസഭയിലും ലോക്സഭയിലും എത്തിയത്. എന്നാല്‍ എം പിമാരുടെ നടപടി ചട്ടവിരുദ്ധമാണെന്ന് ഇരുസഭകളിലെയും അധ്യക്ഷന്മാര്‍ ചൂണ്ടിക്കാട്ടിയെങ്കിലും വഴങ്ങിയില്ല. സഭയോടുളള അന്തസ്സും ബഹുമാനവും അംഗങ്ങള്‍ പുലര്‍ത്തണമെന്ന് സ്പീക്കര്‍ ഓം ബിര്‍ള പ്രതികരിച്ചതോടെ പ്രതിഷേധം ശക്തമായി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here