മണിപ്പൂര്‍ വിഷയത്തില്‍ പ്രതിപക്ഷ പ്രതിഷേധം; ഇരുസഭകളും നിര്‍ത്തിവെച്ചു

മണിപ്പൂര്‍ വിഷയം ചൂണ്ടിക്കാട്ടി പ്രതിപക്ഷം ബഹളംവെച്ചതിനെ തുടര്‍ന്ന് ലോക്‌സഭയും രാജ്യസഭയും നിര്‍ത്തിവെച്ചു. പന്ത്രണ്ട് മണിവരെയാണ് സഭാ നടപടികള്‍ നിര്‍ത്തിവെച്ചത്. മണിപ്പൂര്‍ വിഷയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം.

Also Read- മകന് ഓട്ടിസം; ഏഴു വയസുകാരന് വിഷം നല്‍കി കൊന്ന ശേഷം ദമ്പതികള്‍ തൂങ്ങി മരിച്ചു

രാജ്യസഭയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറിക് ഒബ്‌റെയ്ന്‍ നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചതോടെ രംഗം വഷളായി. ഡെറിക് ഒബ്റെയ്നെതിരെ സഭാ അധ്യക്ഷന്‍ ജഗ്ദീപ് ധന്‍കര്‍ രംഗത്തെത്തി. ഡെറിക് ഒബ്റെയിന്‍ ചെയറിനെ വെല്ലുവിളിക്കുന്നുവെന്ന് ജഗ്ദീപ് ധന്‍കര്‍ പറഞ്ഞു. വിഷയം ചോദ്യോത്തര വേളയ്ക്ക് ശേഷം ചര്‍ച്ച ചെയ്യാമെന്നും സ്പീക്കര്‍ പറഞ്ഞു.

Also Read- കള്ളന് വീട്ടില്‍ ഒളിത്താവളമൊരുക്കി മറ്റൊരു കള്ളന്‍; ഒടുവില്‍ രണ്ട് കള്ളന്മാരും പൊലീസ് പിടിയില്‍

മണിപ്പൂര്‍ വിഷയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നും പ്രധാനമന്ത്രി മൗനം വെടിയണമെന്നുമാവശ്യപ്പെട്ട് വി ശിവദാസന്‍ എംപി നോട്ടീസ് നല്‍കിയിരുന്നു. റൂള്‍ 267 പ്രകാരമാണ് വി ശിവദാസന്‍ എംപി നോട്ടീസ് നല്‍കിയത്. മണിപ്പൂരിലെ ബിജെപി എംഎല്‍എമാര്‍ വരെ കേന്ദ്രസര്‍ക്കാരിന്റെ കുറ്റകരമായ അനാസ്ഥയെ വിമര്‍ശിക്കുകയാണ്. അടിയന്തര പ്രാധാന്യത്തോടെ സഭാനടപടികള്‍ നിര്‍ത്തിവെച്ച് മണിപ്പൂര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ശിവദാസന്‍ എംപി ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News