പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം

പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം.രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തോടെയാണ് സമ്മേളനത്തിന് തുടക്കമാവുക. രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന കേന്ദ്ര ബജറ്റ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ കേന്ദ്ര ബജറ്റ് അവതരിപ്പിക്കും.

ALSO READ: റിവ്യൂ ബോംബിങ് ഹർജി ഫെബ്രുവരി 13ലേക്ക്‌ മാറ്റി

10 ദിവസം നീണ്ടു നില്‍ക്കുന്ന ബജറ്റ് സമ്മേളനം അടുത്ത മാസം ഒമ്പതിന് അവസാനിക്കും. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ജനപ്രിയ പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ടാകും എന്നാണ് പ്രതീക്ഷ. കഴിഞ്ഞദിവസം ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി കേന്ദ്ര പാര്‍ലമെന്ററി കാര്യമന്ത്രി പ്രഹ്‌ളാദ് ജോഷി വിളിച്ച സര്‍വകക്ഷി യോഗം നടന്നിരുന്നു.ബജറ്റ് സമ്മേളനത്തിന്റെ സുഗമമായ നടത്തിപ്പ്, പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങള്‍ അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ചയാകും.

വലിയ പ്രതിപക്ഷ പ്രതിഷേധമായിരുന്നു പാര്‍ലമെന്റിന്റെ കഴിഞ്ഞ ശൈത്യകാല സമ്മേളനത്തിലുണ്ടായത് അന്ന് 146 പ്രതിപക്ഷ എംപിമാരെ സസ്‌പെന്‍ഡ് ചെയ്തതിരുന്നു.ബജറ്റ് സമ്മേളനത്തിനു മുന്നോടിയായി 11 എം പി മാരുടെ സസ്‌പെന്‍ഷൻ കഴിഞ്ഞദിവസം റദ്ദാക്കിയിരുന്നു.

ALSO READ: ഇനി മുതൽ ഗോവ വന്ദേഭാരത്‌ കണ്ണൂരിലേക്കും ബംഗളൂരു എക്‌സ്‌പ്രസ്‌ കോഴിക്കോട്ടേക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News