
സഹകരണബാങ്കുകളുടെ മേൽ കേന്ദ്രസർക്കാരിന്റെ നിയന്ത്രണം ശക്തമാക്കുന്ന ബാങ്കിങ്ങ് നിയമ ഭേദഗതി ബിൽ രാജ്യസഭയും പാസാക്കി. കേന്ദ്രധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിച്ച ബിൽ ശബ്‌ദ വോട്ടിലാണ് പാസായത്.
ലോക്‌സഭ കഴിഞ്ഞ ഡിസംബറിൽ ബിൽ പാസാക്കിയിരുന്നു. സെൻട്രൽ കോ ഓപറേറ്റീവ് ബാങ്ക് ഡയറക്ടറെ സംസ്ഥാന കോ ഓപറേറ്റീവ് ബാങ്ക് ബോർഡിൽ പ്രവർത്തിക്കാൻ അനുവദിക്കുന്നത് ഉൾപ്പടെ വിവാദ വ്യവസ്ഥകൾ ബില്ലിലുണ്ട്.
Also Read: പൊതുമേഖലാ ബാങ്കുകളിൽ സ്ഥിര നിയമനം നടത്തണം, കരാർ നിയമനങ്ങൾ സംവരണം അട്ടിമറിക്കുന്നു: വി ശിവദാസൻ എംപി
ബാങ്കുകൾ എല്ലാ രണ്ടാമത്തെയും നാലാമത്തെയും വെള്ളിയാഴ്‌ച്ചകളിൽ റിപ്പോർട്ടിങ്ങ് നടത്തുന്നത് എല്ലാ മാസവും 15, 30 തിയതികളിലാക്കും. കേന്ദ്രീകരിക്കാനാണ് കേന്ദ്രസർക്കാരിന്റെ നീക്കമെന്ന് ചർച്ചയിൽ പങ്കെടുത്ത് വി ശിവദാസൻ എം പി ചൂണ്ടിക്കാണിച്ചു.
അതേസമയം, ഗുജറാത്തിലെ ആനന്ദിലെ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് റൂറൽ മാനേജ്‌മെന്റിനെ ഇന്ത്യയുടെ ആദ്യ സഹകരണസർവ്വകലാശാലയാക്കി മാറ്റുന്ന ‘ത്രിഭുവൻ സഹകാരി ബിൽ’ ലോക്‌സഭയും പാസാക്കി. കേന്ദ്ര സഹകരണവകുപ്പ് മന്ത്രി അമിത്‌ഷാ അവതരിപ്പിച്ച ബിൽ ശബ്‌ദ വോട്ടിലാണ് പാസാക്കിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

