ഭാര്യയുടെ ബിസിനസ് പങ്കാളിത്തം; ഋഷി സുനക്കിനെതിരെ പാര്‍ലമെന്റ് സമിതിയുടെ അന്വേഷണം

ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കിനെതിരെ പാര്‍ലമെന്റ് സമിതിയുടെ അന്വേഷണം. ഭാര്യ അക്ഷതാ മൂര്‍ത്തിയുടെ ഉടമസ്ഥതയിലുള്ള ശിശുസംരക്ഷണ ഏജന്‍സിയുടെ ഓഹരി പങ്കാളിത്തവുമായി ബന്ധപ്പെട്ടാണ് അന്വേഷണം. ഈ മാസം പതിമൂന്നിനാണ് അന്വേഷണം ആരംഭിച്ചത്. അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അക്ഷതാ മൂര്‍ത്തിയുടെ ശിശുസംരക്ഷണ ഏജന്‍സിക്ക് പ്രയോജനപ്പെടാനാണ് ഋഷി സുനക് ബജറ്റില്‍ നയപരമായ മാറ്റങ്ങള്‍ വരുത്തിയതെന്നായിരുന്നു ആരോപണം. ഇതിനു പിന്നാലെ പ്രതിപക്ഷ പാര്‍ട്ടിയടക്കം അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. തുടര്‍ന്നാണ് പാര്‍ലമെന്റ് സമിതി അന്വേഷണം നടത്താന്‍ തീരുമാനിച്ചത്.

പ്രധാനമന്ത്രിക്കെതിരെ അന്വേഷണം ആരംഭിച്ചതായി ബ്രിട്ടീഷ് പാര്‍ലമെന്ററി സ്റ്റാന്‍ഡേര്‍ഡ് കമ്മീഷണര്‍ തന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ അറിയിച്ചു. ഹൗസ് ഓഫ് കോമണ്‍സിന്റെ പെരുമാറ്റച്ചട്ടങ്ങളും രജിസ്റ്ററുകളും നിരീക്ഷിക്കുന്നത് കമ്മീഷണറാണ്. ഋഷി സുനക് പെരുമാറ്റച്ചട്ടം ലംഘിച്ചതായി കണ്ടെത്തിയാല്‍ പ്രധാനമന്ത്രിയോട് ക്ഷമാപണം നടത്താന്‍ ആവശ്യപ്പെടാനും ഭാവിയില്‍ ഇത്തരം തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കാനും കമ്മീഷണര്‍ക്ക് അധികാരവുമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here