പശ്ചിമേഷ്യൻ സംഘർഷം: പാർലമെൻ്റിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധത്തിന് സാധ്യത, സഭകൾ പ്രക്ഷുബ്ധമാകും

LOKSABHA-debate-operation-sindoor

പശ്ചിമേഷ്യൻ സംഘർഷം ചർച്ച ചെയ്യണമെന്ന ആവശ്യത്തിൽ ഇന്നും പാർലമെൻ്റിൻ്റെ ഇരു സഭകളും പ്രക്ഷുബ്ദമാകും. ചർച്ച വേണമെന്ന പ്രതിപക്ഷ ആവശ്യം തള്ളി ഇന്നലെ വിദേശ കാര്യ മന്ത്രി എസ് ജയശങ്കർ ഇരു സഭകളിലും പ്രസ്താവന നടത്തിയിരുന്നു. അമേരിക്കയും, ഇസ്രയേലും ഇറാന് നേരെ നടത്തിയ അതിക്രമത്തെ അപലപിക്കാൻ പോലും തയ്യാറാകാതെയുള്ള പ്രസ്താവന ആയിരുന്നു വിദേശകാര്യ മന്ത്രി നടത്തിയത്. ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന അമേരിക്കയുടെ പ്രസ്താവനകളിൽ പ്രധാനമന്ത്രി തുടരും മൗനം ഉൾപ്പെടെ ഉയർത്തി ഇന്നും സഭയിൽ പ്രതിപക്ഷം പ്രതിഷേധിക്കും.

ALSO READ: യുദ്ധം ഏറെക്കുറെ പൂർത്തിയായെന്ന് ആദ്യം പറഞ്ഞു, തൊട്ട് പിന്നാലെ യുദ്ധം തുടരുമെന്നും; ആശയക്കുഴപ്പം സൃഷ്ടിക്കുന്ന പ്രസ്താവനകളുമായി ട്രംപ്

അതെ സമയം ലോക്സഭ സ്പീക്കർ ഓം ബിർളക്ക് എതിരായ അവിശ്വാസ പ്രമേയം ഇന്നും സഭയുടെ പരിഗണനക്ക് വരും. പ്രതിപക്ഷ പ്രതിഷേധത്തിൽ സഭ സ്തംഭനം കാരണം ഇന്നലെ അവിശ്വാസ പ്രമേയം ലോക്സഭയിൽ വന്നിരുന്നില്ല. തുടർച്ചയായി മൂന്ന് ദിവസങ്ങളിൽ അംഗങ്ങൾ എല്ലാവരും സഭയിൽ ഉണ്ടാകണം എന്ന് കാണിച്ചു കോൺഗ്രസും ബിജെപിയും വിപ്പ് നൽകിയിരുന്നു. എന്നാൽ കോൺഗ്രസ് വിപ്പ് ലംഘിച്ച കെ സുധാകരൻ ഇന്നലെ സഭ സമ്മേളനത്തിൽ പങ്കെടുത്തിരുന്നില്ല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News