കണ്ണൂർ വിമാനത്താവളം; സൗകര്യങ്ങളിൽ പൂർണ്ണ തൃപ്തിയറിയിച്ച് പാർലമെൻ്ററി സമിതി

കണ്ണൂർ വിമാനത്താവളത്തിൻ്റെ സൗകര്യങ്ങളിൽ പൂർണ്ണ തൃപ്തിയറിയിച്ച് പാർലമെൻ്ററി സമിതി. കണ്ണൂർ വിമാനത്താവള മാതൃക പ്രശംസനീയമെന്ന് ചെയർമാൻ വി വിജയ് സായ് റെഡ്ഡി എം പി പറഞ്ഞു. കണ്ണൂരിന് പോയിൻറ് ഓഫ് കോൾ പദവി അനുവദിക്കാൻ കേന്ദ്രത്തോട് ശുപാർശ ചെയ്യുമെന്നും വിമാനത്താവളം സന്ദർശിച്ചതിന് ശേഷം സമിതി അംഗങ്ങൾ വ്യക്തമാക്കി.

also read:കനത്ത മഴ : കോഴിക്കോട് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

കണ്ണൂർ വിമാനത്താവളത്തിന്റെ സൗകര്യങ്ങളിലും നടത്തിപ്പിലും പൂർണ്ണ തൃപ്തി അറിയിച്ചാണ് പാർലമെന്ററി സമിതി മടങ്ങിയത്. വിമാനത്താവളത്തിനകത്ത് ചേർന്ന യോഗത്തിൽ കിയാൽ അധികൃതരും വ്യോമയാന ടൂറിസം മന്ത്രാലയം, എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. വിമാനത്താവളത്തിന്റെ നിലവിലെ അവസ്ഥയും ആവശ്യങ്ങളും ഉൾക്കൊള്ളുന്ന വിശദമായ റിപ്പോർട്ട് യോഗത്തിൽ അവതരിപ്പിച്ചു. പോയിന്റ് ഓഫ് കോൾ പദവി വേണമെന്ന കണ്ണൂരിന്റെ ആവശ്യം പരിഗണിക്കണമെന്ന് കേന്ദ്രത്തോട് ശുപാർശ ചെയ്യുമെന്ന് സമിതി ചെയർമാൻ വി വിജയ് സായ് റെഡ്ഡി എം പി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News