മന്ത്രിയുടെ സഹോദരൻ്റെ വീട്ടിൽ പരിശോധനക്കെത്തിയ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്ത് പാർട്ടി പ്രവർത്തകർ

തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയുടെ സഹോദരന്റെ അടക്കമുള്ള വീടുകളിൽ ആദായനികുതി വകുപ്പ് പരിശോധന. കാരൂരിലെ ബാലാജിയുടെ സഹോദരൻ അശോകിന്റെ വീട്ടിൽ റെയ്ഡിനെത്തിയ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരും ഡിഎംകെ പ്രവർത്തകരും തമ്മിൽ തർക്കമുണ്ടായതായി ഒരു ദേശീയ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. വീട്ടിൽ റെയ്ഡിനെത്തിയ ആദായ നികുതി ഉദ്യോ​ഗസ്ഥരെ പാർട്ടി പ്രവർത്തകർ ആക്രമിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് ഒരു വനിതാ ഉദ്യോ​ഗസ്ഥയെ അടക്കം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Also Read : തൃശൂരില്‍ ഭാര്യാപിതാവിന്റെ കുത്തേറ്റ് യുവാവിന് ദാരുണാന്ത്യം

പരാതി നൽകിയിട്ടും പൊലീസ് കേസടുത്തിലെന്ന് രജിസ്റ്റർ ചെയ്തില്ലെന്ന് ഉദ്യോ​ഗസ്ഥർ ആരോപിച്ചു. അന്വേഷണം തുടരുകയാണെന്നും സംഭവം നടന്ന സമയം തന്നെ എത്തി ആൾക്കൂട്ടത്തെ പിരിച്ചുവിട്ടെന്നും എസ്പി ഡി സുന്ദരവദനം പറഞ്ഞു. വനിതാ ഉദ്യോഗസ്ഥയെ ആൾക്കൂട്ടം ആക്രമിക്കുന്നതിന്റെയും ഒരാൾ ഉദ്യോഗസ്ഥരുടെ വാഹനം തകർക്കുന്നതിൻ്റെയും ദൃശ്യങ്ങൾ സമൂഹമാധ്യകളിൽ ഇപ്പോൾ വൈറലാണ്.സംഭവത്തിന് പിന്നാലെ ഉദ്യോഗസ്ഥർ തങ്ങളെയാണ് മർദ്ദിച്ചതെന്ന ആരോപണവുമായിഡിഎംകെ പ്രവർത്തകരും രംഗത്തെത്തി.

Also Read: തൂക്കിയിട്ടും ചേർത്തുകെട്ടിയും ഇന്ത്യൻ പതാക, അനാദരവ് കാട്ടി കോൺഗ്രസ് അനുകൂല കൂട്ടായ്മ

ഉദ്യോഗസ്ഥരെ തടസപ്പെടുത്തരുതെന്ന് തന്റെ അനുയായികൾക്ക് നിർദേശം നൽകിയിരുന്നതായി മന്ത്രി ബാലാജി മാധ്യമപ്രവർത്തകരോട് പറഞ്ഞു. കോമ്പൗണ്ട് മതിൽ കയറുന്നതിന് പകരം വാതിൽ തുറക്കുന്നത് വരെ ഉദ്യോഗസ്ഥർക്ക് കാത്തിരിക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.ആൾക്കൂട്ടത്തെ പിരിച്ച് വിട്ട സിഐസ്എഫ് സുരക്ഷയോടെ‌യാണ് പിന്നീട് റെയ്ഡ് പൂർത്തിയാക്കിയത്. മന്ത്രി ബാലാജിയുടെയും അടുത്ത ബന്ധുക്കളുടെയും ചില കോൺട്രാക്ടർമാരുടെയും വീടുകളിലടക്കം 40 സ്ഥലങ്ങളിലാണ് ആദായ നികുതി വകുപ്പിന്റെ റെയ്ഡ് നടന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News