സൂപ്പര്‍ ഹീറോയാകുന്നു; പ്രതികരണവുമായി പാർവതി തിരുവോത്ത്

പാര്‍വതി തിരുവോത്ത് മലയാളികളുടെ പ്രിയപ്പെട്ട താരമാണ്. സൂപ്പര്‍ ഹീറോയായി പാർവതി വരുന്നുവെന്ന വാർത്ത ഈയിടെ പ്രചരിച്ചിരുന്നു. ഇക്കാര്യത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് പാര്‍വതി. ഒരു സൂപ്പര്‍ ഹീറോ സിനിമയും ഇതുവരെ തീരുമാനിച്ചിട്ടില്ല എന്ന് പാര്‍വതി ഇൻസ്റ്റാഗ്രാമിലൂടെ അറിയിച്ചു. സൂപ്പർ ഹീറോ ആയി വരുമെന്ന വാർത്തയുമായി ബന്ധപ്പെട്ട വാർത്തകൾ അഭ്യുഹമാണ് എന്ന് വ്യക്തമാക്കി പാർവതി രംഗത്ത് എത്തിയതും ശ്രദ്ധ നേടിയിരിക്കുകയാണ്.

ALSO READ: തലൈവർക്ക് പുറന്തനാൾ വാഴ്ത്തുക്കൾ; ആശംസകളുമായി ഇന്ത്യൻ സിനിമാലോകം

ദുല്‍ഖർ സൽമാന്റെ നിര്‍മാണത്തിൽ ഇന്ത്യയിലെ ആദ്യ വനിതാ സൂപ്പര്‍ ഹീറോ ആകാൻ നടി പാര്‍വതി തിരുവോത്ത് ഒരുങ്ങുന്നു എന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചത്.
ചിയാൻ വിക്രം നായകനായ ‘തങ്കലാൻ’ ആണ് പാർവതിയുടേതായി ഇനി പ്രദർശനത്തിന് എത്താനുള്ളത്.
പ്രധാന സ്‍ത്രീ വേഷത്തില്‍ മാളവിക മോഹനനും പാര്‍വതി തിരുവോത്തിനൊപ്പം ചിത്രത്തില്‍ എത്തുന്നു. ജനുവരി 26നാണ് തങ്കലാന്റെ റിലീസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News