സിംപിള്‍ മേക്കപ്പ്, ബോള്‍ഡ് ലുക്ക്; സോഷ്യല്‍മീഡിയയില്‍ വൈറലായ പാര്‍വതിയുടെ പുതിയ ചിത്രം

Parvathy Thiruvothu

ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് പാര്‍വതിയുടെ പുതിയ ചിത്രമാണ്. സിംപിള്‍ ലുക്കിലുള്ള മേക്കപ്പിനൊപ്പം ബോള്‍ഡായിട്ടുള്ള ലുക്കും കൂടി ചേര്‍ന്നപ്പോഴേക്കും ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.

ക്രീമില്‍ കറുപ്പും ബ്രൗണും നിറത്തിലുള്ള പ്രിന്റഡ് ലോങ് കോട്ടണ്‍ കുര്‍ത്തയാണ് പാര്‍വതിയുടെ ഔട്ട്ഫിറ്റ്. ബ്രൗണ്‍ കോളര്‍ കുര്‍ത്തയുടെ കൈ ത്രീ ഫോര്‍ത്താണ്. കുര്‍ത്തയുടെ നെക്ലൈനിനോട് ചേര്‍ന്ന് ആന്റിക് വര്‍ക്ക് തുന്നിച്ചേര്‍ത്തിരിക്കുന്നു.

കുര്‍ത്തയ്ക്ക് അനുയോജ്യമായ രീതിയില്‍ കറുപ്പ് പലാസോയും ബൂട്ടും സ്‌റ്റൈല്‍ ചെയ്തിരിക്കുന്നു. സിംപിള്‍ മേക്കപ്പാണ്. ന്യൂഡ് ഷെയ്ഡ് ലിപ്സ്റ്റിക്. മുടിയഴിച്ചിട്ട രീതിയിലാണ് ഹെയര്‍സ്‌റ്റൈല്‍. ആക്‌സസറീസ് ഉപയോഗിച്ചിട്ടില്ല.

Also Read : ‘മലയാള സിനിമയില്‍ പവര്‍ ഗ്രൂപ്പ് ഉണ്ട്, താന്‍ അതിന് ഇരയാണ്’; തുറന്നുപറഞ്ഞ് സംവിധായകന്‍ പ്രിയനന്ദനന്‍

ലോങ് കുര്‍ത്തയില്‍ ബോള്‍ഡ് ലുക്കിലുള്ള പാര്‍വതിയുടെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നത്. പങ്കുവച്ച് നിമിഷങ്ങള്‍ക്കകം തന്നെ പാര്‍വതിയുടെ ചിത്രങ്ങള്‍ക്കു താഴെ നിരവധി കമന്റുകളും എത്തുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News