ഷൂട്ടിം​ഗ് സമയത്ത് കുഴഞ്ഞു വീണു, ശ്വസിക്കാൻ പറ്റുന്നില്ല, ശരീരം അതിൻ്റെ സൂചന നൽകുകയായിരുന്നു: പാർവതി തിരുവോത്ത്

എന്ന് നിന്റെ മൊയ്‌തീൻ എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് ഏറെ പ്രിയങ്കരിയായി മാറിയ നടിയാണ് പാർവതി തിരുവോത്ത്. നോട്ട് ബുക്ക് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചെങ്കിലും വർഷങ്ങൾ എടുത്താണ് തന്റേതായ വ്യക്തി മുദ്ര മലയാള സിനിമയിൽ പതിപ്പിക്കാൻ പാർവതിക്ക് കഴിഞ്ഞത്. രാഷ്ട്രീയവും സാമൂഹികവുമായ പല കാര്യങ്ങളിലും പാർവതി അഭിപ്രായങ്ങൾ സോഷ്യൽ മീഡിയകളിൽ രേഖപ്പെടുത്താറുണ്ട്. ഇതിന്റെ പേരിൽ നിരവധി വേട്ടയാടലുകളൂം പാർവതിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴിതാ ആ സമയങ്ങളിൽ എല്ലാം തന്നെ താൻ നേരിട്ട ബുദ്ധിമുട്ടുകളെ കുറിച്ച് വ്യക്തമാകുകയാണ് താരം. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു പാർവതിയുടെ വെളിപ്പെടുത്തൽ.

പാർവതി പറഞ്ഞത്

ALSO READ: ‘ബാഗ് തൂക്കുന്നത് പോലെയാണ് വിജയ് ഒരു മനുഷ്യനെ തൂക്കി നടക്കുന്നത്’, സ്വന്തം സിനിമയെ വിമർശിച്ച് ഷൈൻ ടോം ചാക്കോ

ബാം​ഗ്ലൂർ ഡെയ്സിന്റെ ഷൂട്ടിം​ഗ് സമയത്ത് ഞാൻ കുഴഞ്ഞു വീണു. ഉടനെ എന്നെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. അന്ന് ആദ്യമായി എന്റെ ശരീരം സൂചന നൽകുകയായിരുന്നു. ഒരുപാട് കാര്യങ്ങൾ ഉള്ളിലൊതുക്കുന്നുണ്ട്. ശരീരത്തിന് അത് എടുക്കാൻ സാധിക്കില്ലെന്നുള്ള സൂചന. മനസ് ശരിയല്ലെങ്കിൽ ശരീരം നിർത്തെന്ന് പറയും. അവിടെന്ന് സൈക്കോസെമാറ്റിക് ആയിട്ടുള്ള പ്രശ്നങ്ങൾ തുടങ്ങി. അന്ന് ഡോക്ടറിനടുത്ത് കൊണ്ട് പോയപ്പോൾ എനിക്ക് നെഞ്ചിനുള്ളിൽ ഭയങ്കര വേദന ആയിരുന്നു. ശ്വസിക്കാൻ പറ്റുന്നില്ലെന്നാണ് ഞാൻ പറയുന്നത്. അപ്പോൾ ഡോക്ടർ ചോദിച്ചു ശ്വസിക്കാൻ പറ്റുന്നില്ല എന്നാണോ അറിയില്ല എന്നാണോ എന്ന്. അതെന്റെ ജീവിതം മാറ്റി മറിച്ചു. യഥാർത്ഥത്തിൽ എങ്ങനെയാണ് ശ്വസിക്കേണ്ടതെന്ന് ഞാൻ മറന്നുപോയി. എങ്ങനെയാണ് ശ്വസിക്കേണ്ടതെന്ന് ഡോക്ടർ പറഞ്ഞ് തരേണ്ടി വന്നു.

ALSO READ: കേരള ജനതയുടെ നികുതിപ്പണം കൊണ്ട് ജീവിക്കുന്ന ഗവർണർ കേരളത്തെ തന്നെ തകർക്കാൻ ശ്രമിക്കുന്നു: വി വസീഫ്

2014ലാണ് ഇത് നടക്കുന്നത്. ഞാൻ ഷോക്കായി പോയി. സഹോദരന് കാര്യങ്ങൾ അറിയാമായുന്നു. മാതാപിതാക്കൾ അറിയാൻ കുറച്ച് വൈകി. എന്താണ് എനിക്ക് സംഭവിച്ചതെന്ന് കണ്ടെത്താൻ ശ്രമിച്ചു. ആ ചോദ്യം ചോദിക്കുമ്പോൾ എനിക്ക് പാനിക്ക് അറ്റാക്ക് വരാൻ തുടങ്ങി. കാരണം ഉത്തരം എനിക്ക് അറിയില്ല. ഇങ്ങനെ ഒരു സംഭവം നടക്കുന്നുണ്ടെന്നും ദേഹത്ത് വേദന വരുന്നുണ്ടെന്നും അറിയാം. പക്ഷേ യഥാർത്ഥത്തിൽ ദേഹത്ത് വേദനയില്ല. ഓരോ സിനിമകൾ കഴിയുന്തോറും പ്രശ്നങ്ങൾ സംഭവിക്കുന്തോറും ഇത് കൂടിക്കൂടി വന്നു. മാനസികാരോ​ഗ്യത്തിന് തെറാപ്പി വളരെയധികം സഹായിച്ചു.

മാതാപിതാക്കൾ കുഞ്ഞുങ്ങളെ നോക്കുമ്പോലെ അടുത്ത സുഹൃത്തിന് നമ്മൾ കൊടുക്കുന്ന കരുതൽ പോലെ എന്തുകൊണ്ട് നമ്മൾ നമ്മളോട് ആ സ്നേഹം കാണിക്കുന്നില്ല? ശത്രുക്കളോട് പോലും നമ്മൾ ക്ഷമിക്കുമായിരിക്കും. പക്ഷേ നമ്മൾ ചെയ്യുന്ന തെറ്റുകൾ നമ്മൾ ക്ഷമിക്കുന്നില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News