കിടിലൻ വർക്കൗട്ടുമായി പാർവതി; തിരിച്ചുവരവിലോ എന്ന് ആരാധകർ

പാർവതി സിനിയിൽ നിന്നും വിട്ടുനിൽക്കുവാണെങ്കിലും ഇന്നും മലയാളികളുടെ പ്രിയങ്കരിയാണ് . ചിലപ്പോഴൊക്കെ ഭർത്താവ് ജയറാമുമൊത്തുള്ള യാത്രകളുടെയും മറ്റ് വിശേഷങ്ങൾ താരം സോഷ്യൽ മീഡിയയിൽ പങ്ക് വയ്ക്കാറുണ്ട്. ഇപ്പോഴിതാ പാർവതി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചൊരു വീഡിയോയാണ് വൈറലായത്. ‘ഒരു പുതിയ തുടക്കം’ എന്ന ഹാഷ് ടാഗോടെ തന്റെ വർക്കൗട്ട് വീഡിയോയാണ് പാർവതി ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.

also read :ബ്ലാക്ക്മാൻ സി സി ടി വിയിൽ കുടുങ്ങി

വർക്കൗട്ട് വിഡിയോയിൽ മകൻ കാളിദാസനുമുണ്ട്. കാളിദാസ് അമ്മയെ സഹായിക്കുന്നതും വീഡിയോയിൽ കാണാം. ആരാധകർ വീഡിയോയ്ക്ക് നിരവധി കമ്മന്റുകളാണ് കുറിച്ചിരിക്കുന്നത്. ഫിറ്റ്‌നസ് ഉണ്ടാക്കി സിനിമിയലേക്ക് തിരിച്ചുവരാനുള്ള പ്ലാൻ ആണോ എന്നാണ് ചിലർ കമന്റായി ചോദിച്ചത്. കൂടാതെ പാർവതിയെ പ്രശംസിച്ചും, അമ്മയെ സഹായിക്കുന്ന കാളിദാസിനെ അഭിനന്ദിച്ചും നിരവധി കമന്റുകളുണ്ട്.

പതിനാറാമത്തെ വയസ്സിൽ ബാലചന്ദ്രമേനോന്റെ സംവിധാനത്തിൽ 1986 ൽ പുറത്തിറങ്ങിയ ‘വിവാഹിതരേ ഇതിലേ’ എന്ന ചിത്രത്തിലൂടെയാണ് പാർവതി സിനിമയിലെത്തുന്നത്. 1992-ൽ ജയറാമുമായുള്ള വിവാഹശേഷം പാർവതി അഭിനയത്തോട് വിട പറയുകയായിരുന്നു.

also read :250 കോടി പാഴായി; പ്രേക്ഷകരെ ഇനിയും വിഡ്ഡികളാക്കാൻ കഴിയില്ല ; കരൺ ജോഹറിനെ വിമർശിച്ച് കങ്കണ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News