ട്രെയിനിൽ വിൽക്കുന്നത് മണ്ണ് നിറച്ച പവർ ബാങ്ക്, കൈയോടെ പിടിച്ച് യാത്രക്കാർ; വീഡിയോ

ട്രെയിനിൽ മണ്ണ് നിറച്ച പവർ ബാങ്ക് വിൽക്കുന്ന വ്യാപാരിയെ കൈയോടെ പിടിച്ച് യാത്രക്കാരൻ. ഒരു യാത്രക്കാരൻ എക്‌സിൽ പങ്കുവച്ച വീഡിയോയിലാണ് മണ്ണ് നിറച്ച പവർ ബാങ്ക് വിൽക്കുന്നത് വൈറലായിരിക്കുന്നത്. പവർ ബാങ്ക് വാങ്ങാനായി വിൽപ്പനക്കാർ യാത്രക്കാരെ സമീപിക്കുമ്പോൾ തന്നെ ഒരാൾ ഇത് ഒറിജിനൽ ആണോ എന്ന് ചോദിക്കുന്നുണ്ട്. ഉടൻ തന്നെ വ്യാപാരി അതെ എന്ന് മറുപടിയും നൽകുന്നു. 500 മുതൽ 550 രൂപ വരെ വില പറഞ്ഞ വ്യാപാരി 300 രൂപയ്ക്ക് യാത്രക്കാരന് അത് നൽകുകയും ചെയ്യുന്നു.

Also Read: ‘കേസോട്ടോ രൂപീകരിച്ചത് ഈ സർക്കാർ അധികാരത്തിൽ വന്നശേഷം, 49 അവയവദാന കേന്ദ്രങ്ങളാണ് സംസ്ഥാനത്തുള്ളത്’; മന്ത്രി വീണാ ജോർജ്

തുടർന്ന് അപ്രതീക്ഷിതമായാണ് യാത്രക്കാരൻ പവർ ബാങ്ക് തുറന്ന് നോക്കുന്നത്. തുറന്നപ്പോൾ പവർ ബാങ്കിനുള്ളിൽ നിറയെ മണ്ണ് നിറച്ചിരിക്കുന്നതും വിഡിയോയിൽ കാണാം. ഇത് വ്യാജമാണെന്നും ആരും കബളിപ്പിക്കപ്പെടരുതെന്നും യാത്രക്കാരൻ പറയുന്നുണ്ട്. വാങ്ങും മുൻപ് പവർ ബാങ്കിന് എന്തെങ്കിലും കേടുപാടുകൾ സംഭവിച്ചാൽ മാറ്റി തരാമെന്നും വ്യാപാരി പറയുന്നുണ്ട്. നിരവധി പേരാണ് വീഡിയോക്ക് താഴെ കമന്റുമായി എത്തിയിരിക്കുന്നത്. ഇത് എനിക്കും സംഭവിച്ചിട്ടുണ്ടെന്നും ചിലർ പ്രതികരിച്ചു.

Also Read: ഇനി ഇൻസ്റ്റഗ്രാമിൽ മാത്രമല്ല; വീഡിയോ കോളുകളിൽ ബാക്ക്ഗ്രൗണ്ട് മാറ്റാൻ വാട്ട്സാപ്പും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News