തൃശ്ശൂരിൽ നിയന്ത്രണം വിട്ട കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വഴിയാത്രക്കാരന്‍ മരിച്ചു

തൃശ്ശൂര്‍ ആമ്പല്ലൂരില്‍ നിയന്ത്രണം വിട്ട കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വഴിയാത്രക്കാരന്‍ മരിച്ചു. വെണ്ടോർ സ്വദേശി കുന്നത്ത് വീട്ടിൽ 65 വയസ്സുള്ള ജോർജ് ആണ് മരിച്ചത്. അളഗപ്പ നഗര്‍ യൂണിയന്‍ സ്റ്റോപ്പിനു സമീപം ഇന്നലെ വൈകിട്ട് ആയിരുന്നു അപകടം. ജോര്‍ജ്ജിനെ ഇടിച്ച ശേഷം സമീപത്തെ വെെദ്യുത പോസ്റ്റും തകര്‍ത്താണ് കാര്‍ നിന്നത്. ഗുരുതരമായി പരുക്കേറ്റ ജോർജിനെ ആദ്യം തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രാത്രി 11 മണിയോടെ മരണം സംഭവിക്കുകയായിരുന്നു. മരകമ്പനി തൊഴിലാളിയായ ജോർജ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടയായിരുന്നു അപകടം.

Also Read; ആനയിറങ്കൽ ഡാമിൽ വള്ളം മറിഞ്ഞ് രണ്ട് പേരെ കാണാതായി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News