
ട്രെയിനിന്റെ ചവിട്ടുപടിയിൽ ഇരുന്ന് യാത്ര ചെയ്യുന്നതിനിടെ ട്രാക്കിലേക്ക് തെറിച്ചു വീണ യാത്രക്കാരൻ മരിച്ചു. പാലക്കാട് വാളയാർ ചന്ദ്രാപുരത്താണ് വെച്ചായിരുന്നു അപകടം ഉണ്ടായത്. ശ്രീകൃഷ്ണപുരം കരിമ്പുഴ സ്വദേശി കൃഷ്ണചന്ദ്രനാണ് (35) ആണ് മരിച്ചത്. പുലർച്ചെ ഒന്നരയുടെ ആയിരുന്നു അപകടം ഉണ്ടായത്. കോയമ്പത്തൂരിൽ നിന്നും പാലക്കാട്ടേക്ക് വരുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വാളയാർ പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
Also read: പി വി അൻവറിന്റെ മുന്നണി പ്രവേശനം: കോൺഗ്രസിൽ ഭിന്നത തുടരുന്നു
അതേസമയം, പാലക്കാട് മോപ്പഡിൽ ടാങ്കർ ലോറിയിടിച്ച് ഗൃഹനാഥൻ മരിച്ചു. പാലക്കാട് മംഗലംഡാം ഒലിങ്കടവ് പൈതല മോളത്ത് വീട്ടിൽ പൗലോസ് (60) ആണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെ വാളയാർ – മണ്ണുത്തി ദേശീയപാതയിൽ ഇരട്ടക്കുളത്ത് വെച്ചായിരുന്നു അപകടം. ഗതാഗത ക്രമീകരണത്തിനായി സ്ഥാപിച്ച ബാരിക്കേഡിൽ തട്ടി നിയന്ത്രണം വിട്ട് പൗലോസ് സഞ്ചരിച്ച ഇരുചക്രവാഹനം മറിഞ്ഞു. റോഡിലേക്ക് തെറിച്ച പൗലോസിന്റെ ശരീരത്തിലൂടെ ടാങ്കർ ലോറി കയറിയിറങ്ങുകയായിരുന്നു. മൃതദേഹം ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here