സൂചി കുത്താന്‍ ഇടമില്ല; കൊല്ലം – എറണാകുളം മെമുവില്‍ യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യം

കൊല്ലം- എറണാകുളം മെമുവില്‍ യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യം. തിരക്ക് രൂക്ഷമായതോടെ കോട്ടയം സ്വദേശിനി സുപ്രിയ ട്രെയിനിലെ തിരക്കിനിടെ തലചുറ്റി വീഴുകയായിരുന്നു. കൂടെയുള്ളവര്‍ പ്രാഥമിക ശുശ്രൂഷ നല്‍കി.

തിങ്കള്‍ രാവിലെ മുളന്തുരുത്തിക്കും ചോറ്റാനിക്കര സ്റ്റേഷനും ഇടയിലായിരുന്നു സംഭവം. പലപ്പോഴും വാതില്‍പ്പടിയില്‍ തൂങ്ങി നിന്നാണ് പലരുടെയും യാത്ര. ഇത് അപകടസാധ്യതയും വര്‍ധിപ്പിക്കുന്നു. മെമുവിലെ തിരക്കുമൂലം ഏറ്റവുമധികം ദുരിതത്തിലാകുന്നത് കോട്ടയത്ത് നിന്നുള്ള യാത്രക്കാരാണ്.

Also Read : നിലമ്പൂരിൽ തെരഞ്ഞെടുപ്പ് തന്ത്രം പാളി; ഭൂരിപക്ഷ വോട്ടുകൾ ഇടതുപക്ഷത്തേക്ക് പോയി; ബിജെപി നേതൃത്വത്തിനെതിരെ കോർ കമ്മിറ്റിയിൽ കെ സുരേന്ദ്രന്റെ രൂക്ഷവിമർശനം

നൂറുകണക്കിന് പേരാണ് ദിവസേന എറണാകുളത്തേക്കുള്ള യാത്രയ്ക്കായി മെമുവിനെ ആശ്രയിക്കുന്നത്. രാവിലത്തെ കൊല്ലം- എറണാകുളം മെമു, പാലരുവി എക്‌സ്പ്രസ്, കൊല്ലം എറണാകുളം സ്‌പെഷല്‍, വേണാട് എക്‌സ്പ്രസ് തുടങ്ങിയവയെല്ലാം തിങ്ങിനിറഞ്ഞാണ് സ്റ്റേഷനിലെത്തുന്നത്. അതിലെല്ലാം യാത്രക്കാര്‍ ശ്വാസംമുട്ടി നിന്നാണ് ജോലി സ്ഥലങ്ങളളിലേക്ക് എത്തുന്നത്.

Also Read : ‘വസൂരി പിടിപെട്ട അമ്മയെ വിഎസ് അവസാനമായി കണ്ടത് പുഴയുടെ മറുകരയിൽ നിന്ന്’: കൈരളി ടി.വിക്കായി വി. എസ് അച്യുതാനന്ദന്റെ അഭിമുഖം എടുത്തതിനെ കുറിച്ച് എം. മുകേഷ് എം.എൽ.എ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Pothys

Latest News