ട്രെയിന്‍ യാത്രയ്ക്കിടെ യാത്രക്കാരിയുടെ മാല പൊട്ടിച്ചു, പ്രതി പൊലീസ് പിടിയില്‍

ട്രെയിന്‍ യാത്രയ്ക്കിടെ യാത്രക്കാരിയുടെ മാല പൊട്ടിച്ച് കടന്നുകളഞ്ഞ യുവാവിനെ പിടികൂടി റെയില്‍വേ പൊലീസ്. വണ്ടൂര്‍ സ്വദേശി ഹരിപ്രസാദ് ആണ് പിടിയിലായത്. ഷോര്‍ണൂര്‍ നിലമ്പൂര്‍ ട്രെയിനിലെ യാത്രക്കാരിയുടെ മാലയാണ് പൊട്ടിച്ചത്. ഇന്നലെ വൈകിട്ട് 6 മണിക്കാണ് സംഭവം.

Also Read: കുനോയില്‍ വീണ്ടും ചീറ്റ ചത്തു; അഞ്ച് മാസത്തിനിടെ എട്ട് ചീറ്റകള്‍ക്ക് ജീവന്‍ നഷ്ടമായി

മകള്‍ക്കൊപ്പം യാത്ര ചെയ്യുകയായിരുന്ന വണ്ടൂര്‍ സ്വദേശിനിയുടെ മാലയാണ് ഹരിപ്രസാദ് പൊട്ടിച്ചത്. ഇന്ന് പുലര്‍ച്ചെ പ്രതിയുടെ വീട്ടിലെത്തി ഷോര്‍ണൂര്‍ റെയില്‍വേ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News