
തൃശ്ശൂരിൽ യാത്രക്കാരന്‍റെ ജീവൻ രക്ഷിക്കാൻ കെ എസ് ആർ ടി സി ബസ് ആംബുലൻസാക്കി ജീവനക്കാർ. ബസിൽ വച്ച് അപസ്മാരം വന്ന് അവശനായ വയോധികനെയാണ് ബസ് ജീവനക്കാർ ആശുപത്രിയിൽ എത്തിച്ചത്. കൊന്നക്കുഴി സ്വദേശി 73 വയസ്സുള്ള ജോണി റപ്പായിക്കാണ് അസുഖ ബാധയുണ്ടായത്. മലക്കപ്പാറ – ചാലക്കുടി റൂട്ടിലോടുന്ന കെ എസ് ആർ ടി സി ബസ്സിൽ ഇന്നലെ ഉച്ചതിരിഞ്ഞായിരുന്നു സംഭവം.
ചാലക്കുടി ഡിപ്പോയിലെ കണ്ടക്ടർ ഷൊർണൂർ കവളപ്പാറ സ്വദേശി ഷാജന്റെയും, അമ്പല്ലൂർ സ്വദേശി ഡ്രൈവർ ഷിമിലും നേതൃത്വത്തിൽ ആയിരുന്നു രക്ഷാപ്രവർത്തനം.
അപസ്മാരത്തിന്റെയും സ്‌ട്രോക്കിന്റെയും ലക്ഷണങ്ങൾ കാണിച്ച രോഗിക്ക് ബസിൽ വച്ച് തന്നെ പ്രാഥമിക ചികിത്സ നൽകി. യാത്രക്കാരിൽ രണ്ട് നഴ്‌സുമാർ ഉണ്ടായിരുന്നത് കൊണ്ടാണ് ഇതിന് സാധിച്ചതെന്ന് ബസ് കണ്ടക്ടർ ഷാജൻ കൈരളി ന്യൂസിനോട് പറഞ്ഞു. ഉടൻ ആംബുലൻസ് സഹായം തേടിയെങ്കിലും മറ്റു കേസുകളിൽ ആയതിനാൽ ഏതാണ് വൈകും എന്ന ഉത്തരം കിട്ടിയതിനാൽ ബസ് തന്നെ അടുത്തുള്ള ആംബുലൻസാക്കി അടുത്തുള്ള ആശുപത്രിയിലേക്ക് കുതിക്കുകയായിരുന്നു. യാത്രക്കാരും ഇതിനോട് പൂർണമായി സഹകരിച്ചതായി കണ്ടക്ടർ പറയുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here