വിമാനത്തില്‍ ഛര്‍ദ്ദിച്ച് യാത്രക്കാരന്‍; മദ്യലഹരിയില്‍ നടക്കുന്ന അനിഷ്ട സംഭവങ്ങള്‍ തുടര്‍ക്കഥയാകുന്നു

മദ്യലഹരിയില്‍ വിമാനത്തില്‍ അനിഷ്ട സംഭവങ്ങള്‍ അരങ്ങേറുന്നത് രാജ്യത്ത് തുടര്‍ക്കഥയാവുന്നു. വിമാനത്തില്‍ യാത്രക്കാരിയുടെ ദേഹത്ത് സഹയാത്രികന്‍ മൂത്രമൊഴിച്ച സംഭവത്തിനു പിന്നാലെ മറ്റൊരു അനിഷ്ട സംഭവം കൂടി ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. മദ്യലഹരിയില്‍ യാത്രക്കാരന്‍ ഇന്‍ഡിഗോ വിമാനത്തില്‍ ഛര്‍ദ്ദിക്കുകയും മലവിസര്‍ജനം നടത്തുകയും ചെയ്തതാണ് ഏറ്റവും ഒടുവില്‍ സംഭവിച്ചത്.

ഗുവാഹത്തിയില്‍ നിന്നും ദില്ലിയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ 6ഇ-762 വിമാനത്തിലാണ് സംഭവം. മദ്യപിച്ച് ലക്കുകെട്ട യാത്രക്കാരന്‍ ടോയ്‌ലറ്റിനു സമീപമാണ് മലമൂത്ര വിസര്‍ജനം നടത്തിയത്. മാര്‍ച്ച് 26നാണ് സംഭവം അരങ്ങേറിയത്. സാഹചര്യത്തെ സമചിത്തതയോടെ കൈകാര്യം ചെയ്ത വിമാന ജീവനക്കാരെ അഭിനന്ദിച്ചുകൊണ്ട് യാത്രക്കാരിലൊരാള്‍ സോഷ്യല്‍മീഡിയയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

ക്രൂ ലീഡറായ ശ്വേതയാണ് വിമാനം വൃത്തിയാക്കാന്‍ മുന്‍കയ്യെടുത്തത്. ഒപ്പം ടീമിലെ മറ്റു സ്ത്രീ ജീവനക്കാരും സഹായിച്ചു. യാത്രക്കാരനെതിരെ ഇന്‍ഡിഗോ എയര്‍ലൈന്‍സ് എന്തെങ്കിലും നടപടി സ്വീകരിച്ചോ എന്ന കാര്യം വ്യക്തമല്ല.

നേരത്തെ വിമാനത്തില്‍ യാത്രക്കാരിക്കുമേല്‍ സഹയാത്രികന്‍ മൂത്രമൊഴിച്ച കേസില്‍ എയര്‍ ഇന്ത്യക്ക് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ മുപ്പത് ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു. സംഭവത്തില്‍ പൈലറ്റ് ഇന്‍കമാന്‍ഡിന്റെ ലൈസന്‍സും 3 മാസത്തേക്ക് ഡിജിസിഎ സസ്പെന്‍ഡ് ചെയ്തു. ശങ്കര്‍മിശ്രയെ നേരത്തെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്ത കേസിലെ പ്രതി ശങ്കര്‍ മിശ്രക്ക് എയര്‍ ഇന്ത്യ നാല് മാസത്തേക്ക് യാത്രാ വിലക്കും ഏര്‍പ്പെടുത്തിയിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like