
കൊല്ലത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന ട്രെയിനുകളിൽ അനുഭവപ്പെടുന്ന വലിയ തിരക്ക് കുറയ്ക്കാൻ അധിക സർവീസുകൾ വേണമെന്ന യാത്രക്കാരുടെ ആവശ്യത്തോട് റെയിൽവേ കണ്ണടയ്ക്കുന്നു.വഞ്ചിനാട് എക്സ്പ്രസിനും ചെന്നൈ മെയിലിനും ഇടയിലുള്ള ഒന്നര മണിക്കൂർ സമയദൈർഘ്യം പരിഹരിക്കാൻ ഒരു മെമു സർവീസെങ്കിലും അനുവദിക്കണമെന്നാണ് സ്ഥിരം യാത്രക്കാരുടെ ആവശ്യം.
ദിവസവും രാവിലെയുള്ള ഇന്റർസിറ്റിയും 8.18നുള്ള വഞ്ചിനാട് എക്സ്പ്രസും കഴിഞ്ഞാൽ പിന്നീട് 9.48ലെ ചെന്നൈ മെയിൽ മാത്രമാണ് തിരുവനന്തപുരത്തേക്ക് പോകാനുള്ളത്. വഞ്ചിനാട് എക്സ്പ്രസ് പത്തുമണിയോടെ തമ്പാനൂരിലെത്തുന്നതിനാൽ സർക്കാർ – സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരും വിദ്യാർത്ഥികളും ഭൂരിഭാഗവും ഈ ട്രെയിനിനെയാണ് ആശ്രയിക്കുന്നത്. ഇതിനാൽതന്നെ വഞ്ചിനാട് എക്സ്‍പ്രസിലെ തിരക്ക് പലപ്പോഴും അപകടകരമായ രീതിയിലാണ്. വഞ്ചിനാട് കഴിഞ്ഞുള്ള ഒന്നര മണിക്കൂർ ഇടവേളയാണ് ദുരിതത്തിന് പ്രധാന കാരണമാകുന്നത്. നീണ്ടനാളത്തെ ഈ ആവശ്യം പരിഗണിക്കണമെന്നും റെയിൽവേയുടെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നുമാണ് യാത്രക്കാരുടെ ആവശ്യം.
also read:ഈ ജില്ലക്കാർ കൂടുതൽ ശ്രദ്ധിച്ചോളൂ… തൃശൂരും പാലക്കാടും ഉഷ്‌ണതരംഗ സാധ്യത
കൊല്ലത്തുനിന്ന് രാവിലെ 8.45ന് ഒരു മെമു സർവീസ് ആരംഭിച്ചാൽ തിരുവനന്തപുരത്തേക്ക് സ്ഥിരം വരുന്നവർക്ക് ആശ്വാസമായിരിക്കും. ചെറിയ സ്റ്റേഷനുകളായ വർക്കല, കടയ്ക്കാവൂർ, ചിറയിൻകീഴ്, കഴക്കൂട്ടം, കൊച്ചുവേളി തുടങ്ങിയയിടങ്ങളിൽ ഇറങ്ങേണ്ടവർക്ക് മെമു കൂടുതൽ പ്രയോജനപ്പെടും. മെമു അനുവദിക്കുന്നതോടെ വഞ്ചിനാട് എക്സ്പ്രസ് ഉൾപ്പെടെയുള്ള ട്രെയിനുകളിലെ തിക്കും തിരക്കും ഗണ്യമായി കുറയ്ക്കാൻ സാധിക്കും.
നിലവിലെ ട്രെയിൻ സമയം (രാവിലെ):
ട്രെയിൻ സമയം
ജയന്തി എക്സ്പ്രസ് 7.10 AM
മൈസൂർ – കൊച്ചുവേളി 7.25 AM
പുനലൂർ – കന്യാകുമാരി പാസഞ്ചർ 7.45 AM
ഇന്റർസിറ്റി എക്സ്പ്രസ് 8.08 AM
വഞ്ചിനാട് എക്സ്പ്രസ് 8.18 AM
ചെന്നൈ മെയിൽ 9.48 AM

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

