യാത്രക്കാര്‍ നിലത്തിരുന്ന് ഭക്ഷണം കഴിച്ച സംഭവം; ഇന്‍ഡിഗോ കോടികൾ പിഴ അടയ്ക്കണം, വ്യോമയാന മന്ത്രാലയത്തിന്റെ ഉത്തരവ് പുറത്ത്

ഇന്‍ഡിഗോ വിമാനത്തിലെ യാത്രക്കാര്‍ നിലത്തിരുന്ന് ഭക്ഷണം കഴിച്ച സംഭവവുമായി ബന്ധപ്പെട്ട് ഇന്‍ഡിഗോയ്ക്കും മുംബൈ എയര്‍പോര്‍ട്ടിനും പിഴ ചുമത്തി. വ്യോമയാന മന്ത്രാലയമാണ് പിഴ ചുമത്തിയത്. ഇന്‍ഡിഗോയ്ക്ക് 1.20 കോടി രൂപയും, മിയാലിന് 90 ലക്ഷം രൂപയുമാണ് പിഴയായി ചുമത്തിയത്. എയര്‍ ഇന്ത്യയ്ക്കും സ്പൈസ് ജെറ്റിനും നിയമലംഘനത്തിന് പിഴയും ചുമത്തി. ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയാണ് ഇന്‍ഡിഗോയ്ക്ക് പിഴ ചുമത്തിയത്. ഡിജിസിഎയും ബിസിഎഎസും മുംബൈ എയര്‍പോര്‍ട്ട് അധികൃതര്‍ക്ക് 30 ലക്ഷം രൂപയും 60 ലക്ഷം രൂപയും പിഴ ചുമത്തി.

ALSO READ: ‘സൈബർ ആക്രമണത്തിൽ ആരും പിന്തുണച്ചില്ല’ സിനിമാ ഗായകരുടെ സംഘടനയിൽ നിന്ന് രാജിവെച്ച് സൂരജ് സന്തോഷ്

ദില്ലിയിൽ കനത്ത മൂടൽ മഞ്ഞിനെത്തുടർന്ന് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടിരുന്നു. ഇതിനെത്തുടർന്ന് യാത്രക്കാര്‍ മുംബൈ വിമാനത്താവളത്തിൽ നിലത്തിരുന്ന് ഭക്ഷണം കഴിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. കുറഞ്ഞ സമയം കൊണ്ട് നിരവധിപ്പേരാണ് വീഡിയോ പങ്കുവെച്ചത്. വ്യോമയാന മന്ത്രാലയം ഇരുവര്‍ക്കും കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിട്ട് ഇവർ നല്‍കിയ മറുപടി തൃപ്തികരമല്ലാത്തതിനാലാണ് ഈ നടപടി.

ALSO READ: മനോരമയ്ക്ക് പറ്റിയ പറ്റേ… തുറന്നു നോക്കിയത് ഏതോ ചൈനീസ് ആപ്പ്; കെ സ്മാര്‍ട്ട് സ്മാര്‍ട്ട് തന്നെ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News