
പുതുതായി വരുന്ന ടൈംടേബിളില്‍ ശബരിയുടെ സമയം മാറുന്നത് മൂലം തെക്കന്‍ കേരളത്തിലേക്കുള്ള ഒരു ഡെയിലി ട്രെയിന്‍ നഷ്ടമാവുകയാണ് ചെയ്യുന്നത്. ദിനംപ്രതി യാത്രക്കാര്‍ ഉപയോഗിച്ചുകൊണ്ടിരുന്ന ശബരിയുടെ സമയം നിലവിലുള്ള സമയത്തേക്കാള്‍ മൂന്നു മണിക്കൂര്‍ വ്യത്യാസമുണ്ട്. അതുകൊണ്ടുതന്നെ വലിയ രീതിയില്‍ യാത്രാദുരിതം അനുഭവപ്പെടും എന്ന കാര്യത്തില്‍ സംശയമില്ല.
എന്നാല്‍ അതിനു പകരമായി പാലക്കാട്- കൊല്ലം സെക്ടറില്‍ എക്‌സ്പ്രസ്സ് മെമു ഓടിക്കുകയാണെങ്കില്‍ ഇതിനൊരു പരിഹാരം ഉണ്ടാകുമെന്നാണ് യാത്രക്കാര്‍ ആവശ്യപ്പെടുന്നത്. ഇപ്പോഴുള്ള ശബരിയുടെ അതേ സമയത്ത് തന്നെ പാലക്കാട് നിന്ന് രാവിലെ 9 മണിക്ക് പുറപ്പെട്ട് 10.20ന് തൃശൂരും 11.45ന് എറണാകുളം ടൗണിലും 12.55ന് കോട്ടയത്തും 3.00 മണിയോടുകൂടി കൊല്ലത്തും എത്തിക്കാന്‍ സാധിക്കും. തിരിച്ച് നാലുമണിക്ക് കൊല്ലത്തുനിന്ന് പുറപ്പെട്ട് 6.00 മണിക്ക് കോട്ടയത്തും 7.15ന് എറണാകുളം ടൗണിലും 8.45ന് തൃശ്ശൂരും രാത്രി 10.30ന് പാലക്കാടും എത്തിക്കാന്‍ സാധിക്കും.
എക്‌സ്പ്രസ് മെമു നിര്‍ദിഷ്ട സ്റ്റോപ്പുകള്‍
ഒറ്റപ്പാലം, വടക്കാഞ്ചേരി, തൃശ്ശൂര്‍, പുതുക്കാട്, ഇരിങ്ങാലക്കുട, ചാലക്കുടി, അങ്കമാലി, ആലുവ, എറണാകുളം ടൗണ്‍, പിറവം, ഏറ്റുമാനൂര്‍, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം, കരുനാഗപ്പള്ളി, ശാസ്താംകോട്ട
അതുപോലെതന്നെ പാലക്കാട് നിന്നും കാസര്‍ഗോഡ് ഭാഗത്തേക്ക് രാവിലെ 11:30ന് ഉള്ള താമ്പരം മംഗലാപുരം എക്‌സ്പ്രസ് പോയിക്കഴിഞ്ഞാല്‍ അടുത്ത ഡെയിലി വണ്ടി രാത്രി 11 മണിക്ക് വരുന്ന ചെന്നൈ – മംഗലാപുരം എക്‌സ്പ്രസ് മാത്രമേയുള്ളൂ. നീണ്ട 12 മണിക്കൂറിന് അടുത്താണ് ട്രെയിന്‍ ഇല്ലാത്തത് ഇതിന് പരിഹാരമായി ഒരു ട്രെയിന്‍ അനുവദിച്ചാല്‍ യാത്രക്കാര്‍ക്ക് അത് വലിയ ഒരു ആശ്വാസമായിരിക്കും.
ഉച്ചയ്ക്ക് 12 മണിക്ക് പാലക്കാട് നിന്ന് കാസര്‍ഗോട്ടേക്ക് പുറപ്പെടുന്ന രീതിയില്‍ മെമുവോ ട്രെയിനോ 12.50ന് ഷോര്‍ണൂരും 1.40ന് തിരൂരും 2.30ന് കോഴിക്കോടും 4.00ന് കണ്ണൂരും 5.40ന് കാസര്‍ഗോഡും എത്തുന്ന രീതിയില്‍ ഒരു ട്രെയിന്‍ അനുവദിച്ചാല്‍ യാത്രക്കാര്‍ക്ക് അത് കുറച്ചുകൂടി ആശ്വസമാകും.
തിരിച്ച് വൈകിട്ട് ഒരു 6.15ന് കാസര്‍ഗോഡ് നിന്ന് പുറപ്പെട്ടു 7.35ന് കണ്ണൂരും 9.10ന് കോഴിക്കോടും 9.50ന് തിരൂരും 10.30 ഷോര്‍ണൂരും 11.30 പാലക്കാടും എത്താന്‍ സാധിക്കും
നിര്‍ദിഷ്ട സ്റ്റോപ്പുകള്‍
ഒറ്റപ്പാലം, ഷോര്‍ണൂര്‍, പട്ടാമ്പി, കുറ്റിപ്പുറം, തിരൂര്‍, പരപ്പനങ്ങാടി, ഫറോക്ക്, കോഴിക്കോട്, കൊയിലാണ്ടി, വടകര, മാഹി, തലശ്ശേരി, കണ്ണൂര്‍, പയ്യനങ്ങാടി, പയ്യന്നൂര്‍, ചെറുവത്തൂര്‍, നീലേശ്വരം, കാഞ്ഞങ്ങാട്
ഈ രണ്ട് ട്രെയിനുകള്‍ വരുന്നത് മൂലം രണ്ട് മേഖലയിലുള്ള യാത്ര ക്ലേശം മാറിക്കിട്ടും. ആധുനിക സൗകര്യങ്ങളോടുകൂടി തന്നെ പാലക്കാട് മെമു ഷെഡ് വിപുലീകരിക്കുന്നുണ്ട്. ഈ ട്രെയിനുകളുടെ അറ്റകുറ്റപ്പണികള്‍ അവിടെ ചെയ്യാവുന്നതുമാണ്. ഇങ്ങനെയൊരു നിര്‍ദ്ദേശവുമായി യാത്രക്കാരുടെ സംഘടനയായ തിരുകൊച്ചി റെയില്‍ കമ്മ്യൂട്ടേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി മുഹമ്മദ് ഷെമീല്‍, പാലക്കാട് DRM അരുണ്‍കുമാര്‍ ചതുര്‍വേദിയുമായി സംസാരിച്ച് നിവേദനം കൊടുത്തതുമാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

