തീ പിടിച്ചെന്ന ഭീതിയില്‍ ജനശതാബ്ദി ചെയിന്‍ വലിച്ചുനിര്‍ത്തി യാത്രക്കാര്‍

തീ പിടിച്ചെന്ന ഭീതിയില്‍ യാത്രക്കാര്‍ ജനശതാബ്ദി എക്‌സ്പ്രസ് ട്രെയിനിന്റെ ചെയിന്‍ വലിച്ചു നിര്‍ത്തിച്ചു. കോഴിക്കോട് നിന്ന് ഉച്ചയ്ക്ക് 1.45-ന് പുറപ്പെട്ട കോഴിക്കോട്- തിരുവനന്തപുരം ജനശതാബ്ദി (12075) എക്‌സ്പ്രസാണ് യാത്രക്കാര്‍ നിര്‍ത്തിച്ചത്.

ALSO READ:രണ്‍ജിത്ത് ശ്രീനിവാസന്‍ വധക്കേസ്; പഴുതടച്ച അന്വേഷണം, അന്വേഷണ സംഘത്തിന് പൊലീസ് മേധാവിയുടെ പ്രശംസ

ഷൊര്‍ണൂരിന് മുമ്പുള്ള സ്റ്റേഷനായ കാരക്കാട് പിന്നിട്ടപ്പോഴായിരുന്നു സംഭവം. കാരക്കാടിനും ഷൊര്‍ണൂരിനുമിടയില്‍ റെയില്‍വേ ട്രാക്കില്‍ പണി നടക്കുകയായിരുന്നു. ഇതിനിടയില്‍ ഭൂരിഭാഗം കോച്ചുകളിലേക്കും രണ്ട് ഭാഗങ്ങളില്‍ നിന്നും പൊടി അടിച്ചു കയറി. കാഴ്ച മറക്കുന്ന രീതിയില്‍ കോച്ചിലേക്ക് പൊടി കയറിയതോടെ പുകയാണെന്ന് തെറ്റിദ്ധരിച്ച് പരിഭ്രാന്തരായ യാത്രക്കാര്‍ ചെയിന്‍ വലിക്കുകയായിരുന്നു. ട്രെയിന്‍ ജീവനക്കാര്‍ എത്തി പ്രശ്‌നം പരിഹരിച്ചതോടെ യാത്ര പുനഃരാരംഭിച്ചു.

ALSO READ:കേന്ദ്രം സംസ്ഥാനത്തിൽ നിന്നും പിടിച്ചു പറിക്കുന്നു, എല്ലാവർക്കുമുള്ള ആനുകൂല്യം എൽഡിഎഫ് സർക്കാർ നൽകും: മന്ത്രി കെ എൻ ബാലഗോപാൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News