ആദ്യ ഇന്നിങ്സിൽ തകർന്ന് ദക്ഷിണാഫ്രിക്ക: തകർത്ത് പാറ്റ് കമ്മിൻസ്

Pat Cummins devastating spell

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ദക്ഷിണാഫ്രിക്കൻ ടീമിനെ വേരോടെ തക‌ർത്ത് പാറ്റ് കമ്മിൻസ്. മധ്യനിരയേയും ലോവർ ഓ‌ർഡറും കമ്മിൻസ് നിലംപരിശാക്കി. ലഞ്ചിന് ശേഷമുള്ള സെഷനിൽ ആസ്ട്രേലിയൻ നായകൻ നേടിയത് നാലു വിക്കറ്റുകൾ. ദക്ഷിണാഫ്രിക്ക 138 റൺസിന് തന്നെ ഒന്നാം ഇന്നിങ്സിൽ നിന്ന് പുറത്തായി. 57.1 ഓവർ മാത്രമാണ് അവർക്ക് ബാറ്റ് ചെയ്യാനായത്.

പേസ് ബൗളർ അടക്കി ഭരിച്ച ടെസ്റ്റ് മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് ആശ്വാസമേകിയത് രണ്ടു ബാറ്റ‌ർമാരാണ്. നായകൻ ടെമ്പ ബവുമയും ഡേവിഡ് ബെഡിങ്ഹാമുമാണ്. ബവുമ 86 പന്തിൽ 36 റണ്ണുമായി ടീമിന് കരുത്തേകി. നാലു ഫോറും ഒരു സിക്സുമാണ് ബവുമ നേടിയത്. ഡേവിഡ് ബെഡിങ്ഹാം ആറ് ഫോർ നേടി. ബെഡിങ്ഹാം 111 പന്തിൽ 45 റണ്ണുമായി പ്രതിരോധം തീർത്തു.

Also read – എഫ് വൺ ട്രാക്കിൽ ഇനി പതിനേഴുകാരനും: യോഗ്യത നേടി റെഡ്ബുള്ളിന്റെ അതിശയ പ്രതിഭ

ഓസീസിന് ആദ്യ ഇന്നിങ്സ് അവസാനിക്കുമ്പോൾ 74 റൺസ് ലീഡ് ലഭിച്ചിരുന്നു. ഇന്നിങ്സിൽ 212 റണ്ണാണ്‌ ആസ്ട്രേലിയ നേടിയത്. രണ്ടാം ദിവസം അവസാനിക്കുമ്പോൾ രണ്ടാം ഇന്നിങ്സിൽ ആസ്ട്രേലിയ എട്ട് വിക്കറ്റ് നഷ്ടത്തിൽ 144 റൺസ് നേടി. ടീമിന്റെ ഇപ്പോഴത്തെ ലീഡ് 218 റണ്ണാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Pothys

Latest News