പാറ്റ് കമ്മിൻസ് തിളങ്ങി; ഐപിഎല്ലിൽ ചെന്നൈയെ 180 റൺസിൽ ഒതുക്കി ഹൈദരാബാദ്

sanju samson latest match

പിഎല്ലിലെ നിർണ്ണായക മത്സരത്തിൽ സൺറൈസേഴ്സ്  ഹൈദരാബാദിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് ഭേപ്പെട്ട സ്കോർ. ചെന്നൈയിലെ എം ചിദംബരം സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആതിഥേയർ 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 180 റൺസ് നേടി.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ചെന്നൈക്ക് സഞ്ജു സാംസൺ മികച്ച തുടക്കം നൽകി. സഞ്ജു 13 പന്തിൽ 27 റൺസ് നേടിയപ്പോൾ നായകൻ ഋതുരാജ് ഗെയ്ക്‌വാദ് നിരാശപ്പെടുത്തി. പിന്നാലെ എത്തിയ kകാർത്തിക് ശർമ 32 റൺസും, ഡെവാൾഡ് ബ്രെവിസ് 27 പന്തിൽ 44 റൺസുമായി തിളങ്ങി.

Also Read: പല മന്ത്രിമാർക്കും കടൽ എന്തെന്ന് പോലും അറിയില്ല; ലത്തീൻ സഭയുടെ കടുത്ത വിമർശനം

ശിവം ദുബെ 26 റൺസ് നേടിയപ്പോൾ അവസാന ഓവറുകളിൽ വിലപ്പെട്ട റൻസുകൾ നേടിയ പ്രശാന്ത് വീറും ആകേൽ ഹോസെയിനും ടീമിന്റെ സ്കോർ 180 എത്തിച്ചു. ഹൈദെരാബാദിനായി നായകൻ പാറ്റ് കമ്മിൻസ് 4 ഓവറിൽ വെറും 28 റൺസ് വിട്ട്കൊടുത്ത് 3 വിക്കറ്റുകൾ നേടി. സാകിബ് ഹുസൈൻ 2 വിക്കറ്റുകളും, ഇഷാൻ മാലിംഗ 1 വിക്കറ്റും നേടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News