പതഞ്ജലി പരസ്യ വിവാദം; കോടതിയലക്ഷ്യ കേസില്‍ സുപ്രീംകോടതി വിധി പറയാന്‍ മാറ്റി

പതഞ്ജലി പരസ്യ വിവാദവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസില്‍ സുപ്രീംകോടതി വിധി പറയാന്‍ മാറ്റി. രാംദേവിനും ബാലകൃഷ്ണയ്ക്കും എതിരായ കേസില്‍ ജസ്റ്റിസ് ഹിമ കൊഹ്ലി അധ്യക്ഷനായ ബെഞ്ചാണ് വിധി പറയാന്‍ മാറ്റി വെച്ചത്. രാംദേവിനെയും ആചാര്യ ബാലകൃഷ്ണയെയും കോടതിയില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് കോടതി ഒഴിവാക്കിയിട്ടുണ്ട്.

അതേസമയം കേസുമായി ബന്ധപ്പെട്ട് ഐഎംഎയുടെയും സ്വകാര്യ ഡോക്ടര്‍മാരുടെയും പ്രവര്‍ത്തനത്തെ സുപ്രീംകോടതി വിമര്‍ശിച്ചത് ദൗര്‍ഭാഗ്യകരമാണെന്ന പ്രസ്താവനയില്‍ ഐഎംഎ പ്രസിഡന്റ് ആര്‍.വി. അശോകന്‍ കോടതിയില്‍ മാപ്പപേക്ഷ നല്‍കി.

എന്നാല്‍ ഐ എം എ അധ്യക്ഷന്റെ മാപ്പപേക്ഷയില്‍ അതൃപ്തി രേഖപ്പെടുത്തിയ കോടതി പതഞ്ജലി സ്ഥാപകര്‍ ചെയ്ത അതേ കാര്യം തന്നെയാണ് ഐഎംഎ പ്രസിഡന്റ് ചെയ്തതെന്നും ഇത് ദൗര്‍ഭാഗ്യകരമെന്നും നിരീക്ഷിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News