ബംഗ്ലാദേശിൽ ചരിത്രം സൃഷ്ടിക്കാൻ പത്താൻ, നിയമപ്രശ്നം ഒഴിവാക്കി പ്രദർശനത്തിനൊരുങ്ങുന്നു

ജനുവരി 25-ന് ഇന്ത്യയിൽ പ്രദർശനത്തിനെത്തി വൻ ചർച്ചകൾ സൃഷ്ടിച്ച ഷാരൂഖ് ഖാൻ ചിത്രം പത്താൻ ബംഗ്ലാദേശിൽ പ്രദർശനത്തിനൊരുങ്ങുന്നു. പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം മെയ് 12-നാവും ചിത്രം ബംഗ്ലാദേശിൽ റിലീസ് ചെയ്യുക.

കിഴക്കൻ പാക്കിസ്ഥാൻ ബംഗ്ലാദേശ് ആയതിന് ശേഷം റിലീസിനെത്തുന്ന ആദ്യ ഹിന്ദി ചിത്രമായി പത്താൻ മാറും എന്നാണ് റിപ്പോർട്ടുകൾ. ഷാരൂഖ് ഖാന് ബംഗ്ലാദേശിലും നിരവധി ആരാധകരുണ്ട്. നേരത്തെ ഈ വർഷം ഫെബ്രുവരി 24-ന് പത്താൻ ബംഗ്ലാദേശിൽ റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു. നിയമപ്രശ്നത്തെ തുടർന്ന് ഇത് മാറ്റിവെക്കുകയായിന്നു.

ഇന്ത്യയിൽ പ്രദർശനത്തിനെത്തിയ ആദ്യദിനം 100 കോടി ക്ലബ്ബിൽ ഇടംപിടിച്ച ചിത്രം വളരെ വേഗം ബോക്സോഫീസിൽ നിന്നും1000 കോടി കളക്ഷൻ നേടി. വിദേശത്തെ പ്രദർശനശാലകളിൽ നിന്നും മികച്ച കളക്ഷൻ നേടാൻ പത്താനായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News