
നാരങ്ങാനം വില്ലേജ് ഓഫീസര്‍ ജോസഫ് ജോര്‍ജിനെ അഴിമതി ആരോപണത്തില്‍ മുന്‍പ് സസ്പെന്‍ഡ് ചെയ്തിട്ടുണ്ടെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍. സിപിഎം പത്തനംതിട്ട ഏരിയ സെക്രട്ടറി എം വി സഞ്ജുവും, വില്ലേജ് ഓഫീസര്‍ അഴിമതിക്കാരന്‍ ആണെന്ന ആരോപണം ഇന്നലെ ഉന്നയിച്ചിരുന്നു.
എഡിറ്റ് ചെയ്ത ഓഡിയോ സംഭാഷണം പുറത്തുവിട്ടത്തിന് പിന്നാലെ വില്ലേജ് ഓഫീസര്‍ അവധിയില്‍ പ്രവേശിച്ചു. നാരങ്ങാനം വില്ലേജ് ഓഫീസര്‍ അഴിമതി ആരോപണത്തില്‍ നടപടി നേരിട്ട വ്യക്തിയെന്ന സിപിഐഎം ഏരിയ സെക്രട്ടറി എം വി സഞ്ജു ഇന്നലെ വ്യക്തമാക്കിയിരുന്നു.
Also Read : കർഷകർക്കെതിരായ പഞ്ചാബ് പൊലീസിന്റെ നടപടിക്കെതിരെ കർഷകരുടെ രാജ്യവ്യാപക പ്രതിഷേധം ശക്തം
ഇക്കാര്യം ശരിവെക്കുന്നതാണ് പത്തനംതിട്ട ജില്ലാ കളക്ടര്‍ എസ് പ്രേം പ്രേംകൃഷ്ണന്റെ പ്രതികരണം. വില്ലേജ് ഓഫീസര്‍ക്കെതിരെ ആര്‍ ഡി ഒയുടെ റിപ്പോര്‍ട്ട് ഉണ്ടെന്നും കലക്ടര്‍ വ്യക്തമാക്കി.
അതേസമയം അന്വേഷണം നടന്നുവരികയാണെന്നും അന്തിമ റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്നും കലക്ടര്‍ പറഞ്ഞു. സിപിഐഎം ഏരിയ സെക്രട്ടറിയെ ഫോണില്‍ വിളിച്ച് പ്രകോപനപരമായി സംസാരിക്കുകയും, തുടര്‍ന്ന് സംഭാഷണത്തിന്റെ എഡിറ്റ് ചെയ്ത ഓഡിയോ മാധ്യമങ്ങള്‍ വഴി പുറത്തുവിടുകയുമായിരുന്നു വില്ലേജ് ഓഫീസര്‍.
അതേസമയം തനിക്ക് ഭീഷണിയുണ്ടെന്നും തനിക്ക് സ്ഥലംമാറ്റം നല്‍കണമെന്ന് ആവശ്യപ്പെട്ട വില്ലേജ് ഓഫീസര്‍ കലക്ടര്‍ക്ക് അപേക്ഷ നല്‍കി. വിഷയത്തില്‍ വകുപ്പ് സെക്രട്ടറിയും മന്ത്രിയുമായി സംസാരിച്ച ശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here