വിജ്ഞാന പത്തനംതിട്ട: വീട്ടിലിരുന്ന് 35,000 രൂപ സമ്പാദിക്കാം; 100% തൊഴിൽ സാധ്യത, ഉടൻ അപേക്ഷിക്കാം

PATHANAMTHITTA

ലോകത്തിലെ തന്നെ ഏറ്റവും മികച്ച തൊഴിൽ മേഖലകളിൽ ഒന്നാണ് ഇ-കൊമേഴ്സ് മേഖല. ഈ മേഖലയിൽ പരിശീലനം നേടുന്നതിനും അതുവഴി പ്രതിമാസം 35,000 രൂപ വരെ സമ്പാദിക്കുന്നതിനും വിജ്ഞാന പത്തനംതിട്ട അവസരം ഒരുക്കുന്നു. 100% ജോലി ഉറപ്പ് നൽകുന്ന ഇ-കൊമേഴ്സ് ട്രെയിനിംഗിന്‍റെ ആദ്യ ബാച്ച് ഉടന്‍ ആരംഭിക്കുന്നു. നിലവിൽ ഈ ബാച്ചിലേക്ക് കുറച്ച് സീറ്റുകൾ ഒഴിവുണ്ട്. ബിസിഎ, എംസിഎ, ബി എസ് സി, ‌എം എസ് സി (കമ്പ്യൂട്ടര്‍ സയന്‍സ്സ്), ബി ടെക്, ‌എം ടെക് (കമ്പ്യൂട്ടര്‍ സയന്‍സ്സ്), എംബിഎ എന്നീ യോഗ്യതയുള്ള, താൽപര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് താ‍ഴെ നൽകിയിരിക്കുന്ന നമ്പറിൽ ബന്ധപ്പെടാം.

ALSO READ; പ്രൊഫഷണല്‍ ഡിഗ്രി കോഴ്സുകള്‍ക്ക് സ്‌പോര്‍ട്‌സ് ക്വാട്ട അഡ്മിഷന്‍; അപേക്ഷകള്‍ ക്ഷണിച്ചു

തുടർന്ന് അടൂര്‍ സിവില്‍ സ്റ്റേഷനിലെ രണ്ടാം നിലയിലെ ഹാളില്‍ വെച്ച് നടക്കുന്ന ഓറിയന്റേഷന്‍ പരിശീലനത്തില്‍ പങ്കെടുക്കാം. ഇതിനകം നടന്ന അഭിമുഖത്തിലൂടെ തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് നടത്തുന്ന ഈ പരിശീലനത്തില്‍ അവരെ കൂടാതെ, മേല്‍പ്പറഞ്ഞ യോഗ്യതയും താത്‍പര്യവും ഉള്ളവര്‍ക്കും പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് നിങ്ങളുടെ ഏറ്റവും അടുത്ത ജോബ് സ്റ്റേഷനുമായി ബന്ധപെടുക. നമ്പർ: 98954 05893

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News