പത്തനംതിട്ടയിൽ കാട്ടാനയെ അവശനിലയിൽ കണ്ടെത്തി

Pathanamthitta Elephant

പത്തനംതിട്ട: തണ്ണിത്തോട്ടിൽ കാട്ടാനയെ അവശനിലയിൽ കണ്ടെത്തി. ഇന്നലെ രാത്രി മുതലാണ് ആന പ്രദേശത്ത് നിൽപ്പ് തുടരുന്നത്. പിടിയാന ഇതുവരെയും തിരികെ കാട്ടിലേക്ക് കയറിയിട്ടില്ല. ആനയുടെ ശരീരത്തിൽ മുറിവുകൾ ഇല്ല.

പ്രദേശത്ത് സാധാരണ കാണാറുള്ള ആനയെയാണ് അവശനിലയിൽ കണ്ടെത്തിയത്. സ്ഥലത്ത് ഫോറസ്റ്റ് ഉദ്യോഗസ്ഥരും തുടരുന്നു.

Also Read: കേരളത്തിലെ ആദിവാസി മേഖലയിലെ ആരോഗ്യ ഇടപെടലുകള്‍ക്ക് പിന്തുണയുമായി ലോകാരോഗ്യ സംഘടന; ട്രൈബല്‍ ഹെല്‍ത്ത് ആക്ഷന്‍ പ്ലാനിന് ഡബ്ല്യു എച്ച് ഒ സാങ്കേതിക സഹായം

അതേസമയം, നിലമ്പൂർ മാരിയമ്മൻകോവിൽ ഉത്സവത്തിന് എത്തിച്ച ആന ഇടഞ്ഞു. ബ്രഹ്മണിയ വീട്ടിൽ ഗോവിന്ദൻകുട്ടിയാണ് ഇടഞ്ഞത്. വാഹനത്തിൽ നിന്ന് ഇറക്കി മാറ്റി നിർത്തുമ്പോഴാണ് ആന ഇടഞ്ഞത്. തുടർന്ന് ഒരു സ്കൂട്ടറും ഒരു വീടിൻറെ മതിലും ആന തകർത്തു. ഏറെനേരം മേഖലയിൽ ആശങ്ക പരത്തിക്കൊണ്ട് ആന ഓടി നടക്കുകയും ചെയ്തു. ഒന്നര മണിക്കൂറിനു ശേഷമാണ് ആനയെ നിയന്ത്രണ വിധേയമാക്കാൻ സാധിച്ചത്. ആന നഗരത്തിലേക്ക് കയറുമോ എന്ന ആശങ്കയിൽ പ്രദേശത്തെ ജനങ്ങളെ പോലീസ് ഒഴിപ്പിച്ചിരുന്നു. സമീപത്തെ ഒരു പറമ്പിൽ കയറി നിന്ന ആനയുടെ കാലിൽ വടംകൊണ്ട് ബന്ധിക്കാനായി. സാഹചര്യങ്ങൾ നേരിടാൻ എലിഫൻറ് സ്‌ക്വാഡ് അടക്കം സ്ഥലത്തേക്ക് പുറപ്പെട്ടിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News