പത്തനംതിട്ടയിൽ രണ്ടിടങ്ങളിലായി തീപിടുത്തം: ആളപായമില്ല

pathanamthitta fire

പത്തനംതിട്ടയിൽ രണ്ടിടങ്ങളിൽ തീപിടുത്തം. ഏനാത്തും സീതത്തോട്ടിലുമാണ് തീപിടുത്തം ഉണ്ടായത്. ഏനാത്ത് സ്റ്റുഡിയോയിൽ തീപിടിച്ച് ആണ് അപകടം ഉണ്ടായത്. എനാത്ത് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ചെല്ലം സ്റ്റുഡിയോയിൽ ആണ് തീപിടിച്ചത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.ഫയർഫോഴ്സ് എത്തി തീ അണച്ചിട്ടുണ്ട്.

സീതത്തോട് സീതക്കുഴിയിൽ റബർ തോട്ടത്തിൽ തീപിടിച്ചു.വനമേഖലയുടെ ചേർന്ന ഭാഗത്താണ് തീ പിടിച്ചത്. ഫയർഫോഴ്സ് ഇവിടുത്തെ തീ അണയ്ക്കാൻ ശ്രമിക്കുകയാണ്.

ALSO READ; താമരശ്ശേരിയിൽ തേനീച്ചയുടെ കുത്തേറ്റ് മധ്യവയസ്കൻ മരിച്ചു

അതിനിടെ എറണാകുളം കൊച്ചിൻ പോർട്ടിലും വൻ തീ പിടുത്തം ഉണ്ടായി. കൊച്ചിൻ പോർട്ടിലെ ക്യു 10 ലെ ഫാക്ടിന്റെ ബെർത്തിലാണ് തീ പിടുത്തം ഉണ്ടായത്.ഇന്ന് വൈകിട്ടോടെയാണ് തീപിടുത്തം ഉണ്ടായത്. സർഫർ തോണികളിലേക്ക് മാറ്റുന്ന കൺവെയർ ബെൽറ്റിനാണ് തീ പിടിച്ചത്. ഫയർ ഫോഴ്സ് എത്തി തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്.

ENGLISH NEWS SUMMARY: Fire broke out at two places in Pathanamthitta. The fire broke out at Enathu and Seethathode. The accident occurred due to a fire at Enathu Studio. The fire broke out at Chellam Studio, which operates at Enathu Junction. The initial conclusion is that a short circuit was the cause of the accident. The fire force has reached and put out the fire.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
bhima-jewel
milkimist

Latest News